
മലപ്പുറം: തിരൂരിൽ ഓടുന്ന സ്വകാര്യ ബസുകൾക്കിടയിൽ പെട്ട് കൈക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന വിദ്യാർത്ഥിയുടെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല. വിദ്യാര്‍ത്ഥിയുടെ മറ്റു നാലു വിരലുകൾക്കും സാരമായി പരിക്കേറ്റു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Content Highlight : An eighth grade student whose hand was injured after being run over by private buses in Malappuram had his finger amputated.