' ഈ ശീലം നാളത്തെ ഉറക്കം ഇന്നേ നശിപ്പിക്കും'! നിങ്ങളുടെ ഉറക്കം ഇല്ലാതാക്കുന്ന ആ വില്ലനെ തിരിച്ചറിയാം

ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. മനന്‍ വോറ നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കരുത്

' ഈ ശീലം നാളത്തെ ഉറക്കം ഇന്നേ നശിപ്പിക്കും'! നിങ്ങളുടെ ഉറക്കം ഇല്ലാതാക്കുന്ന ആ വില്ലനെ തിരിച്ചറിയാം
dot image

റക്കം ശരിയായില്ലെങ്കില്‍ ആ ദിവസമേ പോക്കായിരിക്കും എന്ന അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ആരാണ് ഈ ഉറക്കം ഇല്ലാതാക്കുന്നത്.. ആരെയും കുറ്റപ്പെടുത്തേണ്ട, നമ്മുടെ സ്വന്തം ശീലങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. ഇനി ഉറക്കക്കുറവില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം, നിങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കിടക്കയിലിരുന്ന് ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്ന ശീലമുള്ളവരാണോ? അതെ എന്നാണ് ഉത്തരമെങ്കില്‍, ആ ശീലം ഇപ്പോള്‍ അവസാനിപ്പിച്ചോളൂ… ഇതൊരു മുന്നറിയിപ്പാണ്. ഉറങ്ങുന്നതിന് മുമ്പ് ഫോണായിക്കോട്ടെ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളാവട്ടെ, ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. എങ്ങനെയെന്ന് ചോദിച്ചാല്‍, ഈ ശീലം മെലറ്റോണിന്‍ ഹോർമോണിന്‍റെ ഉത്പാദനത്തെ കുറയ്ക്കും എന്നാണ് ഡോക്ടർ മനന്‍ വോറ പറയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന പ്രധാനപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത്, ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അടുത്ത രാത്രിയിലുള്ള ഉറക്കത്തെയും ബാധിക്കുമെന്നാണ്. ഇത്തരം അനാവശ്യ ശീലങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ എങ്ങനെ കുറയ്ക്കാമെന്ന് പറഞ്ഞ് തരികയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സ്ഥിരമായി പങ്കുവയ്ക്കാറുള്ള ഡോ മനന്‍ വോറ. രാത്രി ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്ന ശീലം ഉപേക്ഷിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് ഇങ്ങനെ ചെയ്യുന്നത് നിങ്ങളില്‍ നിന്ന് നിങ്ങള്‍ തന്നെ നാളത്തേക്കുള്ള ഊര്‍ജ്ജം മോഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഡോക്ടര്‍ പറയുന്നു.

കൃത്യമായി പറഞ്ഞാല്‍, രാത്രി ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ സ്‌ക്രോള്‍ ചെയ്താല്‍ നിങ്ങള്‍ ഇന്ന് നശിപ്പിക്കുന്നത് നാളത്തെ ഉറക്കം കൂടിയാണെന്ന് സാരം. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തടിക്കുന്ന നീലവെളിച്ചമാണ് വില്ലന്‍. നമ്മുടെ തലച്ചോർ അപ്പോള്‍ ചിന്തിക്കുക ഇപ്പോഴും വെളുപ്പാന്‍ കാലമാണെന്നാണ്. ഇതുമൂലം മെലറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയും. ഈ ഹോർമോണാണ് ഒരാളെ പെട്ടെന്ന് ഉറക്കത്തിലേക്ക് നയിക്കുന്നത്.

ഇനി ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് നോക്കാം.. അങ്ങനെ സംഭവിച്ചാല്‍ ഒരു വ്യക്തിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ഈ ശീലം മൂലം രാവിലെ വൈകി എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണവും സമ്മര്‍ദവും അനുഭവപ്പെടാം. ഇത് ഒഴിവാക്കാനൊരു പോംവഴിയേ ഉള്ളൂ, ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഫോണ്‍ മാറ്റിവയ്ക്കുക. ഇങ്ങനെ ശീലിച്ചാല്‍ ആഴത്തിലുള്ള മികച്ച ഉറക്കം ലഭിക്കും.

മറിച്ചായാല്‍, ഫോണിലെ നീല വെളിച്ചം തലച്ചോറിനോട് പറയുന്നത് ഇത് രാവിലെയാണ് മെലറ്റോണിന്‍ ഉത്പാദിപ്പിക്കണ്ട എന്നാണ്. ഫലമോ? നിങ്ങളുടെ ഉറക്കത്തിന്റെ ചക്രം അവതാളത്തിലാവും. ഇതോടെ നിങ്ങള്‍ താമസിച്ച് ഉറങ്ങും, ക്ഷീണിച്ച് എഴുന്നേല്‍ക്കും… ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തിനായി കഷ്ടപ്പെടും.. ഒരു മണിക്കൂര്‍ ഓഫ്‌ലൈനാവുന്നത് നിങ്ങള്‍ക്ക് കുറച്ച് മണിക്കൂര്‍ സുഖമായി ഉറങ്ങാനുള്ള അവസരമാണ് നല്‍കുന്നത്.
Content Highlights: if you don't give up these habit, today you will lost sleep on tomorrow

dot image
To advertise here,contact us
dot image