
അണ്ടര്‍ 17 സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ. പാകിസ്താനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
31-ാം മിനിറ്റില്‍ ഡല്ലാല്‍മുന്‍ ഗാങ്‌തെയിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തി. 43-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് അബ്ദുള്ള പാകിസ്താനെ ഒപ്പമെത്തിച്ചു. ആദ്യപകുതി സമനിലയിലാണ് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. 63-ാം മിനിറ്റില്‍ ഗുണ്‍ലൈബ വാങ്‌ഖൈരക്പാമാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ അടിച്ചെടുത്തത്. ഏഴ് മിനിറ്റിനുശേഷം പാകിസ്താന്‍ രണ്ടാം തവണയും സമനില നേടി. 70-ാം മിനിറ്റില്‍ ഹംസ യാസിര്‍ പാകിസ്താനെ ഒപ്പമെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ രഹാന്‍ അഹ്‌മദ് നേടിയ ഗോളില്‍ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
Content Highlights: SAFF U-17 Championship: India tops group after thrilling 3-2 victory over Pakistan