ഡീ കോക്ക് ഈസ് ബാക്ക്; വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍

2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡീ കോക്ക് ഈസ് ബാക്ക്; വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍
dot image

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക്. പാകിസ്താനെതിരെയുള്ള ഏകദിന ഏകദിന പരമ്പര തരാം കളിക്കും. താരത്തെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന ടീമിന് പുറമെ പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഡി കോക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെറും 30-ാം വയസ്സിലായിരുന്നു പ്രഖ്യാപനം.

ദക്ഷിണാഫ്രിക്കക്കായി 155 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഡി കോക്ക് 45.74 ശരാശരിയിലും 96.64 സ്ട്രൈക്ക് റേറ്റിലും 21 സെഞ്ചുറികള്‍ അടക്കം 6770 റണ്‍സ് അടിച്ചിട്ടുണ്ട്.

പാകിസ്താനെതിരെയുള്ള ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ക്വിന്‍റൺ ഡി കോക്ക്, ഡോണോവൻ ഫെറേര, റീസ ഹെൻഡ്രിക്സ്, ജോർജ്ജ് ലിൻഡെ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, ആൻഡിലേഡ് സിമെലാനെ, ലിസാർഡ് വില്യംസ്.

പാകിസ്താനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: മാത്യു ബ്രീറ്റ്‌സ്‌കെ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കൊറ്റ്‌സി, ക്വിന്‍റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, ബ്‌ജോൺ ഫോർച്യൂയിൻ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, ലുങ്കി എൻബാഗഡി, ലുങ്കി എൻബാഗഡി സിനെറ്റോ കെംബ.

Content Highlights: De Kock reverses ODI retirement

dot image
To advertise here,contact us
dot image