
ഏഷ്യാ കപ്പ് 2025 ടൂർണമെന്റിൽ രണ്ട് തവണയാണ് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്നലെ വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ഇന്നലെ സൂപ്പര്‍ ഫോറില്‍ എറ്റുമുട്ടിയപ്പോഴാകട്ടെ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു.
ഇനിയുമൊരു തവണ കൂടി ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ട്. അത് 28ന് നടക്കുന്ന ഫൈനലിലാണെന്ന് മാത്രം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം ജയിച്ചതോടെ ഫൈനല്‍ പ്രതീക്ഷകൾ ഇന്ത്യ സജീവമാക്കിയപ്പോള്‍ പാകിസ്താന് പക്ഷെ കാര്യങ്ങള്‍ അത്ര സിംപിളല്ല.
സൂപ്പര്‍ ഫോറില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് 28ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടുക. സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് പോയന്‍റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
നാളെ നടക്കുന്ന ശ്രീലങ്കക്കെതിരായ പാകിസ്താന്റെ മത്സരമാകും ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമോ എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. നാളെ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്താന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം. എന്നാൽ ആ മത്സരത്തിൽ ജയിച്ചാലും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ കൂടി തോല്‍പിക്കേണ്ടി വരും. ശ്രീലങ്കയെ തോല്‍പിച്ച ബംഗ്ലാദേശിനെ ഇന്ത്യയും പാകിസ്താനും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന്‍റെ ഫൈനല്‍ പ്രതീക്ഷ മങ്ങും.
ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശ്രീലങ്കക്ക് നാളെ പാകിസ്താനെ വീഴ്ത്തിയാല്‍ മാത്രമെ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാവൂ.
Content Highlights: here is still a clash between India and Pakistan in this year's Asia Cup!