
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ക്യാച്ച് വിവാദം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.
ഫഖർ സമാനെ പുറത്താക്കിയ സഞ്ജു സാംസണിന്റെ ബ്രില്ല്യന്റ് ക്യാച്ചാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഹാർദിക്കിന്റെ സ്ലോ ബോളിൽ എഡ്ജായ ഫഖറിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കെെയിലൊതുക്കുകയായിരുന്നു. ഓൺഫീൽഡ് അംപയർ തീരുമാനം തേർഡ് അംപയർക്ക് കെെമാറി. തേർഡ് അംപയറുടെ പരിശോധനയിൽ ഇത് ഔട്ട് വിധിക്കുകയായിരുന്നു.
🚨 Abhishek Sharma drops a catch of Sahibzada Farhan in Super Fours of Asia Cup 2025. #AsiaCup2025 #INDvPAK pic.twitter.com/dd96Kd5cUS
— ICC Asia Cricket (@ICCAsiaCricket) September 21, 2025
ഈ തീരുമാനമാണ് വലിയ വിവാദത്തിനു തിരികൊളുത്തിയത്. തേർഡ് അംപയറുടെ തീരുമാനത്തെ മെെതാനത്ത് വെച്ച് തന്നെ ചോദ്യം ചെയ്താണ് ഫഖർ സമാൻ മടങ്ങിയത്. വേണ്ടത്ര പരിശോധന നടത്താതെയാണ് തേർഡ് അംപയർ വിക്കറ്റ് തീരുമാനിച്ചതെന്ന ആരോപണമാണ് ഇപ്പോൾ പാകിസ്താൻ ആരാധകർ ഉയർത്തുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗവിനുള്ളിലേക്ക് പന്ത് വീഴുന്നതായാണ് റീപ്ലേയിൽ കാണുന്നത്. എന്നാൽ ഇതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നുണ്ടോയെന്ന സംശയം കമന്റേറ്റർമാരടക്കം ഉയർത്തിക്കാട്ടിയിരുന്നു.
ഫഖറിന്റെ പുറത്താവലിൽ കമന്റേറ്ററും മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരായ വഖാര്‍ യൂനിസും നിരാശ പ്രകടിപ്പിച്ചു. അതു ഔട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. ഫഖര്‍ സമാനും ഇതേ അഭിപ്രായമാണെന്നു നിന്നു പ്രതികരണത്തില്‍ കാണാം. സഞ്ജു സാംസണ്‍ ക്യാച്ചെടുക്കുമുമ്പ് ബോള്‍ ബൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് എന്തു കൊണ്ടായിരിക്കാമെന്നു മനസ്സിലാവുന്നില്ല, യൂനുസ് തുറന്നടിച്ചു.
Content Highlights: Waqar Younis cries foul after Sanju Samson grabbed stunner to get Fakhar Zaman during IND vs PAK clash