സൂപ്പര്‍ ഫോര്‍; പാകിസ്താനെതിരെ നിർണായക ടോസ് ജയിച്ച് സൂര്യ, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇലവനിൽ തുടരും

സൂപ്പര്‍ ഫോര്‍; പാകിസ്താനെതിരെ നിർണായക ടോസ് ജയിച്ച് സൂര്യ, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം
dot image

പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ‌ ഇന്ത്യയ്ക്ക് ടോസ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയച്ചു.

ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുംറയും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തി. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇലവനിൽ തുടരും.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

പാകിസ്താന്‍ പ്ലേയിംഗ് ഇലവന്‍: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആ​ഗ (ക്യാപ്റ്റൻ), ഖുശ്ദിൽ ഷാ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്

Content Highlights: Asia Cup 2025 Super Four: India opt to field vs Pakistan in Dubai

dot image
To advertise here,contact us
dot image