
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. അങ്ങാടിയിൽ തോറ്റതിനെന്ന പോലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്ന് പൊട്ടിത്തെറിച്ചതെന്ന് എം വി ജയരാജന്‍ കുറ്റപ്പെടുത്തി
നേതൃത്വത്തിൻ്റെ ചതിയെ തുടർന്ന് വയനാട് ജില്ലയിൽ അഞ്ച് കോൺഗ്രസുകാരാണ് ആത്മഹത്യ ചെയ്തത്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ കാരണം അവരുടെ പ്രവർത്തകർ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിതെന്നും എം വി ജയരാജന്‍ പറഞ്ഞു. കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട വേവലാതിയാണെന്നും ഹൈക്കോടതി വിധിയുടെ പേരിൽ ശിവഗിരിയിൽ കയറി അതിക്രമം കാണിച്ചവരാണ് ഇന്ന് പൊലീസ് അതിക്രമത്തെ കുറിച്ച് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു.
കോൺഗ്രസ് അടിച്ചമർത്തിയ ആദിവാസികൾക്ക് ഭൂമി കൊടുത്ത് സംരക്ഷിച്ചത് ഇടത് സർക്കാരാണെന്നും ജയരാജന്‍ പറഞ്ഞു. ആഗോള അയ്യപ്പ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിൽ ഒരാൾ പ്രതിപക്ഷ നേതാവാണെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.
Content Highlight : Criticizing BJP state president Rajeev Chandrasekhar ; M V Jayarajan