പാകിസ്താന് നേരിയ ആശ്വാസം; മാച്ച് റഫറിയെ മാറ്റി; യുഎഇക്കെതിരായ മത്സരത്തിൽ പുതിയൊരാൾ

അതേ സമയം മറ്റ് മത്സരങ്ങളിൽ ആന്‍ഡി പൈക്രോഫ്റ്റ് തന്നെ തുടരും.

പാകിസ്താന് നേരിയ ആശ്വാസം; മാച്ച് റഫറിയെ മാറ്റി;  യുഎഇക്കെതിരായ മത്സരത്തിൽ പുതിയൊരാൾ
dot image

എഷ്യാകപ്പില്‍ ശേഷിക്കുന്ന പാകിസ്താന്‍ ടീമിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കി പാക് പൈക്രോഫ്റ്റിന് പകരം റിച്ചി റിച്ചാർഡ്സൺ ബുധനാഴ്ച യുഎഇക്കെതിരായ മത്സരം നിയന്ത്രിക്കും. ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞദിവസം തള്ളിയിരുന്നു.

ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്.

ഐ സി സി വഴങ്ങാത്തതോടെ ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള നീക്കം പാകിസ്താൻ നടത്തിയിരുന്നു. എന്നാൽ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നായിരുന്നു നേരിയ ആശ്വാസമെന്ന രീതിയിൽ പാകിസ്താന്റെ മത്സരങ്ങളിൽ നിന്ന് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കിയത്. അതേ സമയം മറ്റ് മത്സരങ്ങളിൽ ആന്‍ഡി പൈക്രോഫ്റ്റ് തന്നെ തുടരും.

Content Highlights: Pakistan gets slight relief; Match referee changed; New one in match against UAE

dot image
To advertise here,contact us
dot image