ഗംഭീറിന്റെ വെറും 'പപ്പെറ്റ് ക്യാപ്റ്റനാ'ണ് ഗിൽ! അതാണ് സഞ്ജുവിന് പണിയായതും; ആഞ്ഞടിച്ച് മുൻ താരം

ശുഭ്മൻ ​ഗില്ലിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവാണ് സഞ്ജുവിന് ഓപ്പണിങ് നഷ്ടപ്പെടാന്‍ കാരണമായത്

ഗംഭീറിന്റെ വെറും 'പപ്പെറ്റ് ക്യാപ്റ്റനാ'ണ് ഗിൽ! അതാണ് സഞ്ജുവിന് പണിയായതും; ആഞ്ഞടിച്ച് മുൻ താരം
dot image

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഇലവനിൽ‌ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ അഞ്ചാം നമ്പറിലേക്ക് മാറ്റിയതിന് പിന്നിൽ‌ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീറാണെന്ന് മുൻ താരം മനോജ് തിവാരി. ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവാണ് സഞ്ജുവിന് ഓപ്പണിങ് നഷ്ടപ്പെടാന്‍ കാരണമായത്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ​ഗില്ലിനെ തിര‍ഞ്ഞെടുത്തത് ​ഗംഭീറിന് വേണ്ടിയാണെന്നും പറയുന്നതെല്ലാം കേള്‍ക്കുന്ന 'പപ്പെറ്റ് ക്യാപ്റ്റനെ' ഗംഭീറിന് ആവശ്യമായിരുന്നെന്നും തിവാരി ആരോപിച്ചു.

ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഫലങ്ങളിലൊന്ന് സഞ്ജു സാംസണിന്റെ ബാറ്റിംഗ് റോളിലെ മാറ്റമാണ്. അഭിഷേക് ശർമ്മയ്‌ക്കൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ വിക്കറ്റ് കീപ്പർ-ബാറ്റർ ഇപ്പോൾ മധ്യനിരയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന ടി20 ഓപ്പണർമാരിൽ ഒരാളായിരുന്നു സാംസൺ എന്നതിനാൽ ഈ തീരുമാനം അമ്പരപ്പിക്കുന്നതാണ്. ദക്ഷിണാഫ്രിക്കക്കെതിരെ അദ്ദേഹം നിർണായകമായ പ്രകടനം കാഴ്ചവച്ചു. ഫോർമാറ്റിൽ ആരാധകർ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന തകർപ്പൻ തുടക്കമാണ് അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയത്. ഇത്രയും വിജയകരമായ ഒരു കോമ്പിനേഷൻ മാറ്റുന്നതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത മനോജ് തിവാരി അഭിഷേക്- സഞ്ജു സാംസൺ ജോഡിയെ തകർക്കുന്നത് അനാവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.

"ഗൗതം ഗംഭീർ ആഗ്രഹിക്കുന്നത് തന്റെ വാക്കുകൾ കേൾക്കുന്ന ഒരു ക്യാപ്റ്റനെയാണെന്നത് പരസ്യമായ രഹസ്യമാണ്. ഗിൽ മികച്ച കളിക്കാരനാണ്, സംശയമില്ല., പക്ഷേ അഭിഷേകും സാംസണും മികച്ച തുടക്കങ്ങൾ നൽകുമ്പോൾ, എന്തിനാണ് ആ താളം തകർക്കുന്നത്? ആ ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. മറിച്ചൊന്നും ചോദിക്കാതെ തന്നെ തന്റെ കാഴ്ചപ്പാട് പിന്തുടരുന്ന ഒരാളെയാണ് ഗംഭീർ ആഗ്രഹിച്ചത്", തിവാരി പറഞ്ഞു.

ഏഷ്യാ കപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാൻ സഞ്ജു സാംസണ് അവസരം ലഭിച്ചിട്ടില്ല. അതേസമയം രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത ഗിൽ 30 റൺസ് നേടിയിട്ടുണ്ട്.

Content Highlights: Shubman Gill is Gautam Gambhir's 'Puppet Captain', Manoj Tiwary about Sanju Samson's Batting position

dot image
To advertise here,contact us
dot image