ജഗദീശന് അർധ സെഞ്ച്വറി; ഓസീസ് എ യുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ എ യ്ക്ക് ഭേദപ്പെട്ട തുടക്കം

ഓസ്‌ട്രേലിയ എ യ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ പൊരുതുന്നു

ജഗദീശന് അർധ സെഞ്ച്വറി; ഓസീസ് എ യുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ എ യ്ക്ക് ഭേദപ്പെട്ട തുടക്കം
dot image

ഓസ്‌ട്രേലിയ എ യ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ പൊരുതുന്നു. ഓസ്‌ട്രേലിയയുടെ ആറിന് 532 എന്ന ഡിക്ലയർ ടോട്ടൽ പിന്തുടർന്ന ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 116 എന്ന നിലയിലാണ്. അഭിമന്യു ഈശ്വരൻ 44 റൺസുമായി പുറത്തായപ്പോൾ എൻ ജഗദീഷൻ 50 റൺസുമായും 20 റൺസുമായി സായ് സുദർശനും ക്രീസിലുണ്ട്.

ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇവരെ കൂടാതെ . ലിയാം സ്‌കോട്ട് 81 റൺസും കൂപ്പര്‍ കൊന്നോലി 70 റൺസും കാംമ്പെല്‍ കെല്ലാവേ 88 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Content Highlights: India A makes a good start in chasing Australia A's huge score

dot image
To advertise here,contact us
dot image