

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ ഹസ്തദാന വിവാദത്തിന് പിന്നാലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് മുന്‍ പാകിസ്താൻ താരം മുഹമ്മദ് യൂസഫ്. സൂര്യയെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു. സംഭവത്തിന് പിന്നാലെ വലിയ വിമർശനമാണ് മുഹമ്മദ് യൂസഫിനെതിരെ ഉയരുന്നത്.
A low level rhetoric from Yousuf Yohana (converted) on a national TV program.
— Slogger (@kirikraja) September 16, 2025
He called India captain Suryakumar Yadav as "Suar" (pig).
Shameless behaviour. And they demand respect, preach morality. pic.twitter.com/yhWhnwaYYq
ഇന്ത്യൻ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്താൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍പാകിസ്താന്‍റെ ആവശ്യം ഐസിസി തള്ളി.
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്.
Content Highlights:Pakistan player criticized for making personal attacks on Indian captain in TV debate