വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക

വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
dot image

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക (16)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സാരിയില്‍ തൂങ്ങി ജീവനൊടുക്കിയ നിലയിലായിരുന്നു മൃതശരീരം ഉണ്ടായിരുന്നത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക.

ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight; Teen girl found dead in Kasargod home; probe underway

dot image
To advertise here,contact us
dot image