
ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെയുള്ള മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരാളികളേയല്ലെന്നും ഏകപക്ഷീയമാണ് ഇന്ത്യ മത്സരം ജയിച്ചതെന്നും ഗാംഗുലി പറഞ്ഞു.
ഇന്ന് പാകിസ്താൻ ഇന്ത്യയ്ക്ക് പറ്റിയ എതിരാളിയെ അല്ല, ഇന്ന് ഏഷ്യയിലെ മറ്റ് ടീമുകളും ഇന്ത്യയ്ക്ക് ഏതെങ്കിലും രീതിയിൽ വെല്ലുവിളി ഉയർത്താൻ പറ്റിയ ടീമുകൾ ഇല്ല. സത്യം പറഞ്ഞാല്‍ ആദ്യ 15 ഓവര്‍ കഴിഞ്ഞപ്പോഴെ ഞാന്‍ കളി കാണുന്നത് നിര്‍ത്തി. എന്നിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം കണ്ടു. ഗാംഗുലി കൂട്ടിച്ചേർത്തു.
വഖാര്‍ യൂനിസും വിസീം അക്രവും സയ്യീദ് അന്‍വറും ജാവേദ് മിയാന്‍ദാദും എല്ലാം അടങ്ങുന്ന പാകിസ്താൻ ടീമിനെയാണ് എനിക്കോര്‍മ വരുന്നത്. അവരുടെ എഴയലത്തുപോലും ഇല്ലാത്ത ടീമാണ്പാകിസ്താന് ഇപ്പോഴുള്ളതെന്നും അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണുന്നതിനെക്കാള്‍ ഞാന്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരമാണെങ്കില്‍ പോലും ഞാന്‍ കാണുമെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്.
Content Highlights: 'India-Afghanistan match will be better than this'; Ganguly mocks Pakistan