കംബാക്ക്! വിരമിച്ച ഓസ്‌ട്രേലിയൻ താരം ഏകദിനത്തിലേക്ക് തിരിച്ചുവരുന്നു

ഡീൻ ജോൺസ് ട്രോഫിയിൽ വിക്ടോറിയ സ്‌ക്വാഡിന് വേണ്ടിയാണ് അദ്ദേഹം കളിക്കുക

കംബാക്ക്! വിരമിച്ച ഓസ്‌ട്രേലിയൻ താരം ഏകദിനത്തിലേക്ക് തിരിച്ചുവരുന്നു
dot image

അന്താരാഷ്ട്ര ഏകദിനത്തിൽ നിന്നും വിരമിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുന്നു. ഡീൻ ജോൺസ് ട്രോഫിയിൽ വിക്ടോറിയ സ്‌ക്വാഡിന് വേണ്ടിയാണ് അദ്ദേഹം കളിക്കുക. ക്വീൻസ് ലാൻഡിനെതിരെ അല്ലൻ ബോർഡർ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.

Also Read:

ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാണ് മാക്‌സ് വെൽ ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 149 ഏകദിന മത്സരങ്ങൾ കളിച്ച താരം 3,990 റൺസ് നേടി. 33.81 ആണ് ശരാശരി. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റാണിത്.

നാല് സെഞ്ച്വറികൾ ഉൾപ്പെടുന്ന മാക്‌സ്‌വെല്ലിന്റെ കരിയറിലെ ഉയർന്ന സ്‌കോർ 2023 ഏകദിന ലോകകപ്പിൽ പുറത്താകാതെ നേടിയ 201 റൺസാണ്. ലോകകപ്പിൽ തോൽവിയുടെ വക്കിൽ നിന്ന ഓസ്‌ട്രേലിയയെ പിന്നീട് കിരീടം നേടുന്നതിന് കാരണമായത് ഈ ഇന്നിങ്‌സാണ്.

Also Read:

ഏകദിനത്തിൽ നിന്നും വിരമിച്ചെങ്കിലും ട്വന്റി-20യിൽ താരം ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്നുണ്ട്.

Content Highlights- Glexnn Maxwell to Return to ODI Cricket

dot image
To advertise here,contact us
dot image