സാം കോണ്‍സ്റ്റാസിന് സെഞ്ച്വറി; ഇന്ത്യ എക്കെതിരെ ഓസ്ട്രേലിയ എ മികച്ച ടോട്ടലിലേക്ക്

ശ്രേയസ് അയ്യരാണ് ഇന്ത്യ എയെ ഈ മത്സരത്തില്‍ നയിക്കുന്നത്

സാം കോണ്‍സ്റ്റാസിന് സെഞ്ച്വറി; ഇന്ത്യ എക്കെതിരെ ഓസ്ട്രേലിയ എ മികച്ച ടോട്ടലിലേക്ക്
dot image

ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്ട്രേലിയ എ മികച്ച ടോട്ടലിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ എ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 198 റണ്‍സെന്ന ശക്തമായ നിലയിലാണ്. 126 പന്തില്‍ 101 റണ്‍സുമായി സാം കോണ്‍സ്റ്റാസും 96 പന്തില്‍ 88 റണ്‍സുമായി കാംപ്‌ബെല്‍ കെല്ലാവെയും ക്രീസില്‍.

ശ്രേയസ് അയ്യരാണ് ഇന്ത്യ എയെ ഈ മത്സരത്തില്‍ നയിക്കുന്നത്. നഥാന്‍ മക്സ്വീനിയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ അടക്കം ഇന്ത്യൻ ടീമിലുണ്ട്. രണ്ട് അനൗദ്യോഗിക ടെസറ്റുകളാണ് പരമ്പരയിലുള്ളത്.

ഓസ്ട്രേലിയ എ പ്ലേയിംഗ് ഇലവന്‍: സാം കോൺസ്റ്റാസ്, കാംബെൽ കെല്ലവേ, നഥാൻ മക്‌സ്വീനി (ക്യാപ്റ്റൻ), ഒലിവർ പീക്ക്, ജോഷ് ഫിലിപ്പ്, കൂപ്പർ കോണോളി, ലിയാം സ്കോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ഫെർഗസ് ഒ നീൽ, കോറി റോച്ചിസിയോലി, ടോഡ് മർഫി.

ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, എൻ ജഗദീശൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, ധ്രുവ് ജൂറൽ, തനുഷ് കൊട്ടിയൻ, ഹർഷ് ദുബെ, പ്രസീദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ.

Content Highlights- Sam konstas hits century; Australia A posts best total against India A

dot image
To advertise here,contact us
dot image