ടോസിട്ടാ മാത്രം മതി! ആഗയ്ക്ക് കൈകൊടുക്കാതെ സൂര്യ, മുഖത്തുപോലും നോക്കാതെ ക്യാപ്റ്റന്മാർ

ടോസിനിടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാരുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്

ടോസിട്ടാ മാത്രം മതി! ആഗയ്ക്ക് കൈകൊടുക്കാതെ സൂര്യ, മുഖത്തുപോലും നോക്കാതെ ക്യാപ്റ്റന്മാർ
dot image

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ബാറ്റുചെയ്യുകയാണ് പാകിസ്താന്‍. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ പോരാട്ടത്തിന്റെ ടോസിനിടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാരുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തിലെ ടോസിന് ശേഷം പതിവ് ഹസ്തദാനം ചെയ്യാതെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഗയും നടന്നകന്നത്. ടോസിന് മുന്‍പോ ശേഷമോ ഇരുക്യാപ്റ്റന്മാരും മുഖത്തോടു മുഖം നോക്കാന്‍ പോലും തയ്യാറായിരുന്നില്ല.

സൂര്യകുമാർ യാദവും സല്‍മാന്‍ അലി ആഗയും പരസ്പരം മൈന്‍ഡ് ചെയ്യാതെ ഇരിക്കുന്നത് ഇതിന് മുന്‍പും വാർത്തയായിരുന്നു. ടൂർണമെന്‍റിന് മുന്നോടിയായി എല്ലാ ക്യാപ്റ്റന്മാരും പങ്കെടുത്ത പ്രസ് മീറ്റിനിടെയും ഇന്ത്യ-പാക് ക്യാപ്റ്റന്മാർ ഹസ്തദാനം ചെയ്യാതെ പിരിഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനെയും മറ്റുചില ക്യാപ്റ്റന്മാരെയും ആലിംഗനം ചെയ്ത സൂര്യ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ ആലിംഗനം ചെയ്തില്ല. പ്രസ് മീറ്റില്‍ റാഷിദ് ഖാനും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കയ്ക്കും നടുവിലായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇരുന്നത്.

Content Highlights: Asia Cup 2025: Suryakumar Yadav forgoes customary handshake with Salman Agha at toss

dot image
To advertise here,contact us
dot image