
ഹൈദരാബാദ്: രണ്ടര വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി നദിയില്‍ തള്ളി പിതാവ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പച്ചക്കറിക്കടക്കാരനായ പിതാവ് ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കുകയും മോട്ടോര്‍സൈക്കിളില്‍ നദിയില്‍ കൊണ്ടുപോയി തള്ളുകയുമായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞായിരുന്നുവെന്നും ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മാതാവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പ്രതിയുടെ കോള്‍ റെക്കോര്‍ഡുകളും വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ ഒരു ബാഗുമായി ഇയാള്‍ മോട്ടോര്‍സൈക്കിളില്‍ പോകുന്നത് വ്യക്തമാകുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നദിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. ബണ്ട്‌ലഗുഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: Father killed his son and dubbing body into river in Hyderabad