
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിലെ ഗ്ലാമർ മത്സരമായ ഇന്ത്യ-പാകിസ്താന്‍ പോരിന് തുടക്കം. മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് വിജയിച്ച പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ഇന്ത്യയെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. യുഎഇക്കെതിരായ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
Content Highlights: Asia Cup 2025: Pakistan wins toss, opts to bat against India in Dubai