കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മര്‍ദിച്ചു

യാത്രക്കാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മര്‍ദിച്ചു
dot image

കൊല്ലം: കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മര്‍ദിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെയാണ് പ്രതി ആക്രമിച്ചത്. തെക്കുംഭാഗം സ്വദേശി സന്തോഷാണ് പൊലീസുകാരനെ ആക്രമിച്ചത്. യാത്രക്കാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ് സന്തോഷ്.

Content Highlights: Accused who was taken for medical examination assaults policeman in Kollam

dot image
To advertise here,contact us
dot image