ഞാൻ ഒരു ഒന്നര വർഷത്തോളം ഡിപ്രഷനിലായിരുന്നു; വിരമിച്ചതിന് ശേഷം ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ

25 വർഷത്തോളം നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്

ഞാൻ ഒരു ഒന്നര വർഷത്തോളം ഡിപ്രഷനിലായിരുന്നു; വിരമിച്ചതിന് ശേഷം ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ
dot image

മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. 25 വർഷത്തോളം നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്. ഇപ്പോഴിതാ കരിയറിൽ ഗ്യാപ്പുണ്ടായിരുന്ന സമയത്ത് തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് പറയുകയാണ് മിശ്ര.

'എന്റെ അരങ്ങേറ്റത്തിന് ശേഷം അഞ്ച് വർഷത്തെ ഗ്യാപ് എന്റെ കരിയറിലുണ്ടായിട്ടുണ്ട്. 2003ൽ ബംഗ്ലാദേശിൽ വെച്ചാണ് ഞാൻ ഏകദിന അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതിന് ശേഷം അഞ്ച് വർഷം എനിക്ക് കളിക്കാൻ സാധിച്ചില്ല. ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് റിഗ്രറ്റൊന്നുമില്ല കാരണം എനിക്ക് കിട്ടിയ അവസരത്തിലെല്ലാം 100 ശതമാനം നൽകാൻ ഞാൻ ശ്രമിച്ചു. ഒരു ഒന്നര വർഷത്തോളം വിശാദത്തിലായിരുന്ന ഞാൻ പക്ഷെ പെർഫോം ചെയ്യുന്നതിലായിരുന്നു ശ്രദ്ധിച്ചത്,' മിശ്ര പറഞ്ഞു.

2003ൽ ബംഗ്ലാദേശിനെതിരെയാണ് മിശ്ര ഏകദിന അരങ്ങേറ്റം കുറിച്ചത്. 2008ൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറി. ഇന്ത്യക്കായി 22 ടെസ്റ്റിൽ നിന്നും 76 വിക്കറ്റും 36 ഏകദിനത്തിൽ നിന്നും 64 വിക്കറ്റും 10 ടി20 മത്സരത്തിൽ നിന്നും 16 വിക്കറ്റും മിശ്ര നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ 162 മത്സരങ്ങളിൽ കളിച്ച മിശ്ര 174 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ മൂന്ന് ഹാട്രിക്ക് നേടിയ ഏക ബൗളറും മിശ്രയാണ്.

'ക്രിക്കറ്റിലെ എന്റെ 25 വർഷം ഓർത്തിരിക്കാൻ പാകത്തിലുള്ളതാണ്. ബിസിസിഐയോടും അഡ്മിനിസ്‌ട്രേഷനോടും ഹരിയാനം ക്രിക്കറ്റിനോടും, സഹകളിക്കാരോടും, കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. എണ്ണി തീർക്കാൻ സാധിക്കാത്ത ഓർമകളും പാഠങ്ങളുമാണ് ക്രിക്കറ്റ് എനിക്ക് നൽകിയത്. ഗ്രൗണ്ടിലെ ഓരോ ഓർമകളും ഞാൻ നിധി പോലെ കാത്തുസൂക്ഷിക്കും,' മിശ്ര വിരമിക്കൽ സ്‌റ്റേറ്റ്‌മെന്റിൽ കുറിച്ചു.

കോച്ചിങ്, കമന്ററി എന്നീ മേഖലകളിലൂടെ ക്രിക്കറ്റിൽ സജീവമായി തുടരുമെന്നും യുവതാരങ്ങളെ സഹായിക്കുമെന്നും മിശ്ര കൂട്ടിച്ചേർക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായും താൻ ബന്ധം നിലിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights- Amit MishraReveals He was Depressed for 1.5 years

dot image
To advertise here,contact us
dot image