
ഏഷ്യ കപ്പിൽ ഇടം നേടിയതിന് പിന്നാലെ തകർപ്പൻ പ്രകടനവുമായി തിളങ്ങുകയാണ് റിങ്കു സിങ്. യുപിടി20 ലീഗിൽ മീററ്റ് മാവെറിക്‌സിന് വേണ്ടി ബാറ്റ് ചെയ്ത റിങ്കു ഇന്നലെ 48 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്.
Asia Cup, here we come ft. Rinku Singh! 🚀 pic.twitter.com/0zippYRi2l
— KKR Karavan (@KkrKaravan) August 30, 2025
നേരത്തെ കഴിഞ്ഞ മത്സരത്തിൽ 27 പന്തില്‍ 57 റൺസ് നേടിയ റിങ്കു അതിന് തൊട്ടുമുമ്പുള്ള മത്സരത്തിൽ വെറും 48 പന്തിൽ ഏഴ് ഫോറുകളും എട്ട് കൂറ്റൻ സിക്‌സറുകളും അടക്കം 108 റൺസ് നേടിയിരുന്നു.
ഇതോടെ ഏഷ്യ കപ്പ് ഇലവനിൽ ശക്തമായ അവകാശ വാദം ഉന്നയിക്കാനും റിങ്കുവിനായി. 15 അംഗ ടീമിലിടം നേടിയെങ്കിലും റിങ്കു ആദ്യ ഇലവനിലുണ്ടാകുമോ എന്നതിൽ ഉറപ്പില്ല. ഐ പി എൽ ഈ സീസണിലെ മികവില്ലായ്മയും ചൂണ്ടിക്കാട്ടി താരത്തെ ടീമിലെടുത്തതിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു.
ഇതിന്റെയെല്ലാം മുനയൊടിച്ചായിരുന്നു പ്രകടനം. ഇതോടെ ഫിനിഷർ റോളിൽ താൻ അപകടകാരി തന്നെയാണെന്ന് റിങ്കു വീണ്ടും തെളിയിച്ചു.
അതിനിടയിൽ റിങ്കു ഇലവനിലുണ്ടാകില്ലെന്ന വാദവുമായി അജിങ്ക്യാ രഹാനെയും രംഗത്ത് വന്നിരുന്നു. നിലവിൽ ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശർമ എന്നിവരാണ് ഫിനിഷിങ് സ്ലോട്ടിൽ അവസരത്തിനായി രംഗത്തുള്ളത്.
Content Highlights-Rinku claims the role of finisher in Asia Cup