'ആ പോർഷെ എനിക്ക് വേണം'; അന്ന് ബ്രോഡിനെ ആറ് തവണ സിക്​സിന് പറത്തിയശേഷം യുവി പറഞ്ഞു'; ലളിത് മോദി

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് ലളിത് മോദി

'ആ പോർഷെ എനിക്ക് വേണം'; അന്ന് ബ്രോഡിനെ ആറ് തവണ സിക്​സിന് പറത്തിയശേഷം യുവി പറഞ്ഞു'; ലളിത് മോദി
dot image

2008-ഐപിഎല്ലിനിടെ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ഐപിഎല്‍ മുൻ ചെയർമാനായിരുന്ന ലളിത് മോദി പുറത്തുവിട്ടത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള പോഡ്കാസ്റ്റിലൂടെയാണ് 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് ലളിത് മോദി. 2007-ലെ പ്രഥമ ടി0 ലോകകപ്പിൽ ഒരോവറിലെ ആറുപന്തും സിക്സറടിക്കുന്ന താരത്തിന് പോർഷെ കാർ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് മോദി പറയുന്നത്. ടൂർണമെന്റിൽ യുവരാജ് സിങ് ഈ നേട്ടം കൈവരിക്കുകയും ചെയ്തു.

ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്​സ് പറത്തി യുവരാജ് ഈ നേട്ടം സ്വന്തമാക്കി. ഇതിനുശേഷം യുവരാജ് തന്റെ അടുത്തേക്ക് ഓടിവന്ന് പോർഷെ നൽകാമെന്ന വാഗ്ദാനം നിറവേറ്റാൻ ആവശ്യപ്പെട്ടുവെന്നും ലളിത് മോദി വെളിപ്പെടുത്തി.

അതേ സമയം 2007 ലോകകപ്പിലെ ബ്രോഡിന്റെ ഓരോവറിലെ എല്ലാ പന്തുകളും സിക്സർ അടിച്ച യുവിയുടെ വെടിക്കെട്ട് ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവനാത്തതാണ്. 2007 സെപ്റ്റംബര്‍ 19-നായിരുന്നു .

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ വെടിക്കെട്ട്. ഫ്ലിന്റോഫുമായുള്ള തർക്കത്തിന് ശേഷമായിരുന്നു ബാറ്റിലൂടെ യുവിയുടെ മറുപടി. യുവി അന്ന് വെറും 12 പന്തില്‍ അര്‍ധ സെഞ്ച്വറി പൂർത്തിയാക്കി. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായാണ് അന്ന് യുവി മടങ്ങിയത്.

Content Highlights- 'I want that Porsche'; Yuvraj said after hitting Broad for six sixes that day; Lalit Modi

dot image
To advertise here,contact us
dot image