ഒറ്റയാൻ സഞ്ജു! ആലപ്പിക്കെതിരെ കൊച്ചിക്ക് വിജയം

വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണാണ് കൊച്ചിക്ക് വിജയം സമ്മാനിച്ചത്

ഒറ്റയാൻ സഞ്ജു! ആലപ്പിക്കെതിരെ കൊച്ചിക്ക് വിജയം
dot image

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പിക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വിജയം. മൂന്ന് വിക്കറ്റിനാണ് കൊച്ചിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ ലക്ഷ്യം കണ്ടു.

വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണാണ് കൊച്ചിക്ക് വിജയം സമ്മാനിച്ചത്.
83 റൺസാണ് സാസംൺ അടിച്ചുക്കൂട്ടിയത്. 177 റൺസ് പിന്തുടരാൻ ഇറങ്ങിയ കൊച്ചിക്ക് വേണ്ടിയാണ് സാംസണിന്റെ വെടിക്കെട്ട് പ്രകടനം. ടീം സ്‌കോർ 136ൽ നിൽക്കുമ്പോഴാണ് സഞ്ജു കളം വിട്ടത്.

41 പന്തിൽ നിന്നും രണ്ട് ഫോറും ഒമ്പത് സിക്‌സറുമടക്കമാണ് സഞ്ജു 83 റൺസ് അടിച്ചെടുത്തത്. 202 പ്രഹര ശേഷിയിലാണ് സൂപ്പർതാരത്തിന്റെ ഇന്നിങ്‌സ്. ആദ്യ രണ്ട് ഓവറുകളിൽ സിംഗിളുകൡട്ട് കളിച്ച സഞ്ജു ആദിത്യ ബൈജു എറിയാനെത്തിയ മൂന്നാം ഓവറിൽ മൂന്ന് സിക്‌സറാണ് പറത്തിയത്. പിന്നീട് നോക്കി കളിച്ച സഞ്ജു മുഹമ്മദ് ഇനാൻ എറിഞ്ഞ 13ാം ഓവറിലും തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തി. മറ്റൊരു ഓപ്പണറായ വിനൂപ് മനോഹരൻ 11 പന്തിൽ നിന്നും 23 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ജെറിൻ പിഎസ് 13 പന്തിൽ 25 റൺസ് നേടി. ആലപ്പിക്കായി രാഹുൽ ചന്ദ്രൻ, ജലജ് സക്‌സേന, ശ്രീരൂപ് എംപി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളിൽ ആഞ്ഞടിച്ചത് ജലജ് സക്‌സേനയാണ്. നാലാം ഓവറിൽ തന്നെ ആലപ്പിയുടെ സ്‌കോർ അൻപതിലെത്തി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 94 റൺസാണ് പിറന്നത്. 71 റൺസെടുത്ത ജലജ് സക്‌സേനയെ പി എസ് ജെറിൻ ക്ലീൻ ബൌൾഡാക്കുകയായിരുന്നു.42 പന്തുകളിൽ 11 ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു ജലജിന്റെ ഇന്നിങ്‌സ്.

ജലജ് മടങ്ങിയതോടെ അസറുദ്ദീൻ സ്‌കോറിങ് വേഗത്തിലാക്കി. 24 റൺസെടുത്ത അഭിഷേക് പി നായർ മികച്ച പിന്തുണ നല്കി. കൂറ്റൻ സ്‌കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്‌സിന് തടയിട്ടത് 18ആം ഓവറിൽ കെ എം ആസിഫാണ്. തുടരെയുള്ള പന്തുകളിൽ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറിൽ ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്‌സും അടക്കം 64 റൺസാണ് അസറുദ്ദീൻ നേടിയത്. ആലപ്പിയുടെ ഇന്നിങ്‌സ് 176ൽ അവസാനിച്ചു. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫും പി എസ് ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights- Kochi Blue Tigers won against Alleppy Ripples against KCL season 2

dot image
To advertise here,contact us
dot image