സ്ലീപ്പർസെൽസ് ഇറങ്ങിയിട്ടില്ല കേട്ടോ…; കളക്ഷനിൽ കുതിപ്പുമായി മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം | Hridayapoorvam

ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

സ്ലീപ്പർസെൽസ് ഇറങ്ങിയിട്ടില്ല കേട്ടോ…; കളക്ഷനിൽ കുതിപ്പുമായി മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം | Hridayapoorvam
dot image

ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം. ചിത്രം റിലീസായി രണ്ട് ദിവസം പിന്നിടുമ്പോൾ 5.95 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ കളക്ഷൻ 15 കോടിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കാണുന്നത്. ഓണം അവധി തുടങ്ങുന്നതിന് മുൻപേ ഇത്രയും കളക്ഷൻ നേടിയെങ്കിൽ ഇനിയും ഈ കുതിപ്പ് തുടരുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

മോഹൻലാലിന്റെ സ്ലീപ്പർസെൽ ആരാധകർ ഒന്നും ഇറങ്ങിയിട്ടില്ലെന്നും ഇനി കുടുംബ പ്രേക്ഷകരും മുതിർന്നവരും തിയേറ്ററിലേക്ക് എത്താൻ ആകുന്നതേയുള്ളൂ എന്നും ആരാധകർ പറയുന്നു. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

Content Highlights: Mohanlal Movie Hridayapoorvam Collection Report

dot image
To advertise here,contact us
dot image