പുതിയ ഇന്നിങ്‌സിനൊരുങ്ങി പുജാര; ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകനാവാൻ താൽപര്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് ചേതേശ്വർ പുജാര.

പുതിയ ഇന്നിങ്‌സിനൊരുങ്ങി പുജാര; ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകനാവാൻ താൽപര്യം
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് ചേതേശ്വർ പുജാര. പരിശീലനം ഉൾപ്പെടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട ഏതു ജോലിക്കും തയാറെന്ന് വിരമിച്ച പുജാര പറഞ്ഞു.

103 ടെസ്റ്റ് കളിച്ച പൂജാര കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 43.6 ശരാശരിയിൽല നിന്ന് 7195 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിൽ കുറിച്ചത്. 19 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു.

2023ൽ അവസാന ടെസ്റ്റ് കളിച്ച പൂജാര രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയുടെ പ്രധാന ബാറ്ററായി കഴിഞ്ഞ സീസൺ വരെ തുടർന്നിരുന്നു. ഈയിടെ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കമന്റേറ്ററുടെ റോളിലും പൂജാര തിളങ്ങി.

Content Highlights:Pujara ready for new innings a coach at National Cricket Academy

dot image
To advertise here,contact us
dot image