'നല്ല പെ‍ർഫെക്ട് ഡബ്ബിങ്', രണ്ട് ഹിറ്റ് സിനിമകളിലും കല്യാണിക്ക് ശബ്ദം നൽകി സയനോര; അടിപൊളിയെന്ന് പ്രേക്ഷകർ

കല്യാണിയുടെ ഗംഭീര പ്രകടനത്തിനൊപ്പം മാച്ച് ചെയ്യുന്ന ശബ്ദമാണെന്നാണ് കമന്റുകൾ

'നല്ല പെ‍ർഫെക്ട് ഡബ്ബിങ്', രണ്ട് ഹിറ്റ് സിനിമകളിലും കല്യാണിക്ക് ശബ്ദം നൽകി സയനോര; അടിപൊളിയെന്ന് പ്രേക്ഷകർ
dot image

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിലെ കല്യാണി പ്രിയദർശന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്. നടിയുടെ കരിയർ ബെസ്റ്റ് പ്രകടണമെന്നാണ് എല്ലാവരും വാഴ്ത്തുന്നത്. ലോകയ്ക്ക് ഒപ്പം കല്യാണിയുടെ തന്നെ ഓടും കുതിര ചാടും കുതിര എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. ഇരുസിനിമയിലും കല്യാണിയ്ക്ക് വേണ്ടി ഡബ് ചെയ്തത് നടിയും ഗായികയുമായ സയനോര ഫിലിപ്പ് ആണ്.

സയനോരയുടെ ഡബ്ബിങ്ങിനും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. കല്യാണിയുടെ ഗംഭീര പ്രകടനത്തിനൊപ്പം മാച്ച് ചെയ്യുന്ന ശബ്ദമാണെന്നാണ് കമന്റുകൾ. തനിക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സയനോര എത്തി. 'എല്ലാവരുടെയും സ്നേഹത്തിനും അഭിനന്ദനത്തിനും നന്ദി', എന്നാണ് സയനോര സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേരത്തെ ഹേ ജൂഡ് എന്ന സിനിമയിൽ തൃഷയ്‍ക്കും സ്റ്റാൻഡ് അപ്പ് എന്ന സിനിമയിൽ നിമിഷ സജയനും സയനോര ശബ്ദം നൽകിയിട്ടുണ്ട്.

അതേസമയം, രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ഈ കല്യാണി പ്രിയദർശൻ ചിത്രം കാഴ്ചവെക്കുന്നത്. രണ്ട് ദിവസം കൊണ്ട് ആഗോള തലത്തിൽ 18.86 കോടിയാണ് സിനിമ വാരികൂട്ടിയത്. ആദ്യ ദിവസം 6.66 കോടി നേടിയ സിനിമയ്ക്ക് രണ്ടാം ദിനം അതിലധികം നേടാനായി. 12.2 കോടിയാണ് ലോകയുടെ രണ്ടാം ദിവസത്തെ കളക്ഷൻ. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഒപ്പം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ 6K ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിനായി ബുക്ക് ആയതെങ്കില്‍ ലോകയുടെ കാര്യത്തില്‍ ഇത് 12 Kയക്ക് മുകളിലാണ്. അതായത് ഇരട്ടിയിലേറെയാണ് ടിക്കറ്റ് ബുക്കിംഗിലെ വ്യത്യാസം.

ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlights: sayanora dubbed for kalyani priyadarshan in okck and lokah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us