കിടിലൻ ഡാൻസുമായി മമിത, കട്ടയ്ക്ക് പ്രദീപും; ഡ്യൂഡ് സിനിമയിലെ ആദ്യ സിംഗിൾ പുറത്ത്

കിടിലൻ ഡാൻസ് രംഗങ്ങളും റൊമാൻസും ചേർത്തൊരുക്കിയ ഗാനം സായ് അഭ്യങ്കർ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കിടിലൻ ഡാൻസുമായി മമിത, കട്ടയ്ക്ക് പ്രദീപും; ഡ്യൂഡ് സിനിമയിലെ ആദ്യ സിംഗിൾ പുറത്ത്
dot image

നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ഡ്യൂഡ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തറിങ്ങി. പ്രദീപ് രംഗനാഥനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഊര് ബ്ലഡ് എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. കിടിലൻ ഡാൻസ് രംഗങ്ങളും റൊമാൻസും ചേർത്തൊരുക്കിയ ഗാനം സായ് അഭ്യങ്കർ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മുൻപ് ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു എക്സ്റ്റൻഡഡ്‌ കാമിയോ റോളിൽ എത്തുന്നെന്ന അപ്ഡേറ്റ് പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്.

സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.

Content Highlights: pradeep ranganathan new movie Dude first single is out

dot image
To advertise here,contact us
dot image