
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ എൻഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ജൂലൈ 1-നും ആഗസ്റ്റ് 14-നും ഇടയിലാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ നടത്തിയത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 260 സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ പ്രവചിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 31 സീറ്റുകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ പ്രവചിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ സീറ്റുകളിൽ 26 എണ്ണത്തിൻ്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാൻ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിൽ 32 സീറ്റിൻ്റെ കുറവുണ്ടായിരുന്ന ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.
Content Highlights: The NDA is likely to win 324 seats if the Lok Sabha elections are held today according to the India Today-CVoter Mood of the Nation survey