ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കാന്‍ ഒമാനും എത്തുന്നു; സ്‌ക്വാഡ് പ്രഖ്യാപിച്ചു

സെപ്റ്റംബർ 12 ന് ദുബായിൽ പാകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം

dot image

ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ അരങ്ങേറാന്‍ ഒമാനും. തങ്ങളുടെ ആദ്യത്തെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍ ക്രിക്കറ്റ്. ടൂര്‍ണമെന്റിനുള്ള 17 അംഗ ടീമിനെയാണ് ഒമാന്‍ പ്രഖ്യാപിച്ചത്.

ഓ​പ​ണ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ് ടൂർണമെന്റിൽ ടീ​മി​നെ ന​യി​ക്കു​ക. പ​രി​ച​യ​സ​മ്പ​ന്ന​രായ താരങ്ങൾ​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ൾ​ക്കും ടീ​മിൽ ഇടംനൽകിയിട്ടുണ്ട്. മു​ഹ​മ്മ​ദ് ന​ദീം, വി​നാ​യ​ക് ശു​ക്ല എ​ന്നി​വ​രുൾപ്പെടുന്ന ശക്തമായ ബാ​റ്റി​ങ് നി​രയാണ് ഒമാനുള്ളത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​മാ​നി​ൽ ന​ട​ന്ന എ​സി​സി എ​മ​ർ​ജി​ങ് ടീം​സ് ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം പുറത്തെടുത്ത ഹ​മ്മ​ദ് മി​ർ​സ​യെയും ടീ​മി​ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ​സ്‌​നൈ​ൻ അ​ലി ഷാ​യും മു​ഹ​മ്മ​ദ് ഇ​മ്രാ​നും ഒ​മാ​ന്റെ പേ​സ് ആ​ക്ര​മ​ണ​ത്തെ നയിക്കുമ്പോൾ. ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് സ്പി​ൻ നിരയ്ക്ക് നേതൃത്വം നൽകും.

മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദുലീപ് മെൻഡിസാണ് ഒമാന്റെ പരിശീലകൻ. മുൻ മുംബൈ ക്രിക്കറ്റ് താരവും പരിശീലകനുമായ സുലക്ഷൻ കുൽക്കർണിയാണ് ഡെപ്യൂട്ടി ഹെഡ് കോച്ച്. ഒമാൻ കോണ്ടിനെന്റൽ ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെങ്കിലും 2016, 2021, 2024 വർഷങ്ങളിലായി മൂന്ന് ടി20 ലോകകപ്പ് പതിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.

സെപ്റ്റംബർ 9 ന് യുഎഇയിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്. സെപ്റ്റംബർ 12 ന് ദുബായിൽ പാകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയെയും ഇന്ത്യയെയും നേരിടും.

ഒമാൻ സ്ക്വാഡ്

ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), വിനായക് ശുക്ല, മുഹമ്മദ് നദീം, ഹമ്മദ് മിർസ, ആമിർ കലീം, സുഫ്യാൻ മെഹ്മൂദ്, ആശിഷ് ഒഡെദ്ര, ഷക്കീൽ അഹമ്മദ്, ആര്യൻ ബിഷ്ത്, സമയ് ശ്രീവാസ്തവ, കരൺ സോനാവാലെ, ഹസ്നൈൻ അലി ഷാ, മുഹമ്മദ് ഇമ്രാൻ, സുഫിയാൻ യൂസഫ്, നദീം ഖാൻ, സിക്രിയ ഇസ്ലാം, ഫൈസൽ ഷാ.

Content Highlights: Oman squad for Asia Cup 2025 announced

dot image
To advertise here,contact us
dot image