ഞാൻ ബാറ്റ് ചെയ്യുമ്പോൾ അയാൾക്ക് ബോക്‌സിങ് ഗ്ലവ് കൊടുക്കണം; വിവാദ അമ്പയറെ കളിയാക്കി സച്ചിൻ

റെഡ്ഡിറ്റില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു സച്ചിന്‍

dot image

ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ റെഡ്ഡിറ്റിലെ ആരാധകരുമായുള്ള സംവാദം ഒരുപാട് ചർച്ചകൾക്ക് വഴി ഒരുക്കുകയാണ്. ആരാധകരുടെ ചോദ്യത്തിന് വളരെ നല്ല രീതിയിലാണ് സച്ചിൻ പ്രതികരിച്ചത്.

തന്റെ ക്രിക്കറ്റിങ് കരിയറിലെ ഓരോ കാര്യങ്ങൾ സച്ചിൻ പങ്കുവെച്ചിരുന്നു. വിവാദ അമ്പയറായിരുന്ന സ്റ്റീവ് ബക്ക്‌നറെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഡി ആർ എസ് സിസ്റ്റം വരുന്നതിന് മുമ്പ് അനേകം തവണ സച്ചിൻ അമ്പയറുടെ തെറ്റായ തീരുമാനം മൂലം പുറത്തായിരുന്നു. സ്റ്റീവ് ബക്ക്‌നറിന്റെ അമ്പയറിങ്ങാലിയിരുന്ന ഇവ കൂടുതലും. ആ ബക്ക്‌നറെ കുറിച്ച് എന്തെങ്കിലും പറയുനുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സച്ചിൻ. 'ഞാൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ബോക്‌സിങ് ഗ്ലവ് നൽകണം, അത് കാരണം അദ്ദേഹത്തിന് ഔട്ട് വിളിക്കാൻ സാധിക്കില്ലല്ലോ,' സച്ചിൻ പറഞ്ഞു. ഈ ത്രെഡിൽ ഒരുപാട് ചിരിപടർത്താൻ ഈ കമന്റിന് സാധിച്ചു.

Content Highlights-Sachin Tendulkar Trolls Steve Bucknor

dot image
To advertise here,contact us
dot image