ഗോൾഡൻ വിസയൊരുക്കി ഗ്രീസ്; ഇന്ത്യക്കാർക്കും സുവർണാവസരം

പഠനത്തിനും ജോലിക്കും അനുമതി നല്‍കുന്ന ഗോള്‍ഡന്‍ വിസയിലൂടെയാണ് രാജ്യം ഈ സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്

dot image

ആയിരക്കണക്കിന് ദ്വീപുകളുള്ള സ്വപ്‌ന തുല്യമായ രാജ്യമായ ഗ്രീസില്‍ പോകാന്‍ ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. പല യുറോപ്യന്‍ രാജ്യങ്ങളെ വെച്ചും താരതമ്യം ചെയ്യുമ്പോള്‍ ഗ്രീസ് ബജറ്റ് ഫ്രണ്ട്ലിയായ ഒരു രാജ്യം കൂടിയാണ്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്ത കൂടി പുറത്ത് വരുന്നു. ഗ്രീസിലേക്ക് യാത്ര ചെയ്യാനും അതിലുപരി ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കിയിരിക്കുകയാണ് രാജ്യം. പഠനത്തിനും ജോലിക്കും അനുമതി നല്‍കുന്ന ഗോള്‍ഡന്‍ വിസയിലൂടെയാണ് രാജ്യം ഈ സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്.

എന്താണ് ഗ്രീസിന്റെ ഗോള്‍ഡന്‍ വിസ ?

ഗ്രീസ് ഗോള്‍ഡന്‍ വിസ എന്നത് ഒരു റെസിഡന്‍സ്-ബൈ-ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമാണ്. ഇത് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് നിക്ഷേപം നടത്തികൊണ്ട് ഗ്രീസില്‍ 5 വര്‍ഷത്തെ റെസിഡന്‍സ് പെര്‍മിറ്റ് നേടാന്‍ അനുവദിക്കുന്ന പദ്ധതി. ഗോള്‍ഡന്‍ വിസ ഉപയോഗിച്ച് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഗ്രീസില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ബിസിനസ്സ് ചെയ്യാനും കഴിയും. ഇതിന് പുറമെ പ്രത്യേക വിസ ആവശ്യമില്ലാതെ ഷെഞ്ചന്‍ സോണിലുടനീളം വിസ രഹിത യാത്ര ആസ്വദിക്കാനും കഴിയും. ഇനി നിങ്ങളുടെ ഗോള്‍ഡന്‍ വിസ റെസിഡന്‍സി നിലനിര്‍ത്താന്‍ നിങ്ങള്‍ ഗ്രീസില്‍ താമസിക്കേണ്ടതില്ലായെന്ന് പ്രത്യേകതയും ഉണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനായിരിക്കും. ഗ്രീസ് ഗോള്‍ഡന്‍ വിസയുള്ള ആളുകള്‍ക്ക് 180 ദിവസത്തെ കാലയളവില്‍ 90 ദിവസം വരെ ഷെഞ്ചന്‍ സോണില്‍ വിസയില്ലാതെ യാത്ര ചെയ്യാം. നിങ്ങളുടെ ജീവിതപങ്കാളിയും 21 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളും ഈ സ്‌കീമില്‍ ഉള്‍പ്പെടുന്നുണ്ട്. 7 വര്‍ഷത്തില്‍ കൂടുതല്‍ ഗ്രീസില്‍ താമസിക്കുന്നത് ഗ്രീക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരവും ഇത് നൽകിയേക്കാം. മറ്റ് ഗ്രീക്ക് പൗരന്മാരെപ്പോലെ തന്നെ, ഗോള്‍ഡന്‍ വിസ ഉടമകള്‍ക്കും ഗ്രീസിലെ പൊതുജനാരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രവേശനമുണ്ട്.

ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനുകള്‍ എന്തൊക്കെയാണ് ?

ഏഥന്‍സ്, സാന്‌റോറിനി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ 5,00,000 യൂറോക്ക് റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസറ്റ്‌മെന്റ് നടത്താം.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ 250,000 യൂറോ (ഏകദേശം 2,55,73,500 രൂപ), അത് റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്സ്യല്‍ ആകാം.
ഗ്രീസിലെ മറ്റെല്ലാ പ്രദേശങ്ങളിലുമുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 400,000 യൂറോ (ഏകദേശം 4,09,17,600 രൂപ). മുകളിൽ പറഞ്ഞ ഏത് പ്രദേശത്ത് വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപം നടത്താം.

അപേക്ഷാ പ്രക്രിയ

ഘട്ടം 1: യോഗ്യതയുള്ള ഒരു നിക്ഷേപം തിരഞ്ഞെടുത്ത് ഇടപാട് പൂര്‍ത്തിയാക്കുക.
ഘട്ടം 2: അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍ ശേഖരിക്കുക.
ഘട്ടം 3: പലപ്പോഴും ഒരു അഭിഭാഷകന്റെ സഹായത്തോടെ ഏലിയന്‍സ് ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുക.
ഘട്ടം 4: പ്രധാന അപേക്ഷകന് 2000 യൂറോ (ഏകദേശം 2,04,588 രൂപ) ഉം അധിക കുടുംബാംഗങ്ങള്‍ക്ക് 150 യൂറോ (ഏകദേശം 15,344 രൂപ) ഉം ആയ അപേക്ഷാ ഫീസ് അടയ്ക്കുക. താമസാനുമതി കാര്‍ഡിന് നിങ്ങള്‍ 16 യൂറോ (ഏകദേശം 1,636 രൂപ) കൂടി നല്‍കേണ്ടിവരും.
ഘട്ടം 5: ബയോമെട്രിക് ഡാറ്റ നല്‍കാന്‍ ഗ്രീസ് സന്ദര്‍ശിക്കുക.
ഘട്ടം 6: അംഗീകാരത്തിനായി കാത്തിരിക്കുക, ഇത് സാധാരണയായി 6-12 മാസം എടുക്കും.
ഘട്ടം 7: അംഗീകരിച്ചുകഴിഞ്ഞാല്‍, താമസാനുമതി നല്‍കും.

ആവശ്യമുള്ള രേഖകള്‍

1.പാസ്‌പോര്‍ട്ട്
2.സമീപകാലത്തുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
3.നിക്ഷേപത്തിന്റെ തെളിവ് രേഖകള്‍
4.അപേക്ഷകനും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
5.ക്ലീന്‍ ക്രിമിനല്‍ റെക്കോര്‍ഡ്
6.ഫണ്ടുകളുടെ രേഖ
7.പങ്കാളിക്കൊപ്പം അപേക്ഷിക്കുകയാണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ്
8.കുട്ടികളുടെ ജനന സര്‍ട്ടിഫിക്കേറ്റ്
9.അപേക്ഷ ഫോം

Content Highlights- Greece introduces golden visa; a golden opportunity for Indians

dot image
To advertise here,contact us
dot image