
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് മുഹമ്മദ് സിറാജായിരുന്നു. അവസാന ടെസ്റ്റിലടക്കം വമ്പൻ പ്രകടനമാണ് സിറാജ് പരമ്പരയിൽ പുറത്തെടുത്തത്. സൂപ്പർതാരം ജസ്പ്രീത് ബുംറ ഇല്ലാത്ത സാഹചര്യങ്ങളിൽ സിറാജ് ഉത്തരവാദിത്തം മുഴുവനായും ഏറ്റെടുത്തിരുന്നു. ബുംറ ഉള്ളപ്പോൾ കാര്യമായ പ്രകടനം പുറത്തെടുക്കാത്ത സിറാജ് ബുംറ ഇല്ലെങ്കിൽ മികച്ച ഫോമിലാകുന്ന കാഴ്ചക്കാണ് ഇംഗ്ലണ്ട് പരമ്പര സാക്ഷിയായത്.
തനിക്ക് ഉത്തരമവാദിത്തം ലഭിക്കുമ്പോൾ കൂടുതൽ മികവ് കാഴ്ചവെക്കാൻ സാധിക്കുന്നുവെന്ന് സിറാജ് പറയുന്നു. 'ഉത്തരവാദത്തം കാണിക്കാനുള്ള അവസരം ലഭിക്കുമ്പോൾ, അതിപ്പോൾ സാധാരണ ഒരു പരമ്പര ആണെങ്കിൽ പോലും എന്റെ പ്രകടനം ഉയരും. ഉത്തരവാദിത്തം എനിക്ക് വേറെ ഒരു സന്തോഷം ലഭിക്കും. അത് എന്റെ കോൺഫിഡൻസ് ഉയർത്തുകയും ചെയ്യും.
എഡ്്ജാബ്‌സ്റ്റണിൽ വെച്ച് ആളുകൾ എന്നെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഞാൻ പറഞ്ഞിരുന്നു. അത് നിർത്താറായെന്നും ഞാൻ പറഞ്ഞു. ഞാൻ എന്താണ് ചെയ്യുന്നതെന്ന ധാരണ എനിക്ക് പൊതുവെ ഉണ്ട്. ആളുകൾ എന്താണ് പറയുന്നതെന്ന് ഞാൻ കാര്യമാക്കാറി, കാരണം അവർക്ക് എന്റെ ബുദ്ധിമുട്ടുകൾ അറിയില്ല. അത് കൂടാതെ ഈ സംസാരം നിർത്താനും സമയമായെന്ന് എനിക്ക് തോന്നി.
ജസ്സി ഭായ് കളിക്കാൻ ഇല്ലാത്തപ്പോൾ ഞാൻ ബൗളിങ് യൂണിറ്റിൽ കുറച്ച് പോസീറ്റീവിറ്റി നൽകാൻ ശ്രമിക്കും. നമ്മൾക്കിത് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ആകാശ് ദീപിനോടും മറ്റ് താരങ്ങളോടും പറയും,' സിറാജ് പറഞ്ഞു.
Content Highlights- Muhammed Siraj says why he is in good form without jasprit bumrah