
2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പിൽ പൊരുതിയത്. പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു.
എന്നാൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ യുവരാജ് സിംഗിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ബാറ്റിങ്ങിനിറങ്ങിയിരുന്നത്. തകർപ്പൻ ഫോമിലായിരുന്ന യുവിക്ക് മുൻപ് ധോണിയെ ഇറക്കാനുള്ള നിർണായകമായ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. യുവരാജ് സിംഗിന് മുൻപ് ക്യാപ്റ്റൻ ധോണിയെ ബാറ്റിംഗിനിറക്കാൻ നിർദേശിച്ചത് താനാണെന്നാണ് സച്ചിൻ തുറന്നുപയുന്നത്.
റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് സച്ചിന്റെ വെളിപ്പെടുത്തൽ. ”അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, ഒരു ഇടംകയ്യൻ-വലംകയ്യൻ ബാറ്റിംഗ് കോംബിനേഷൻ ശ്രീലങ്കയുടെ ഓഫ് സ്പിന്നർമാരുടെ താളം തെറ്റിക്കാൻ ആവശ്യമായിരുന്നു. രണ്ടാമതായി, ലങ്കൻ ബോളർ മുത്തയ്യ മുരളീധരൻ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (2008-2010) കളിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്ന് സീസണുകളോളം നെറ്റ്സിൽ മുരളിയെ നേരിട്ട പരിചയം ധോണിക്കുണ്ടായിരുന്നു”, സച്ചിൻ പറഞ്ഞു.
Sachin Tendulkar on why MS Dhoni walked in before Yuvraj Singh in the 2011 WC Final 🏆🇮🇳 pic.twitter.com/a6saqcAJPn
— Cricket Addictor (@AddictorCricket) August 26, 2025
സച്ചിന്റെ ഈ തന്ത്രം പൂർണ്ണമായും ഫലം കാണുകയും ചെയ്തു. മത്സരത്തിൽ പുറത്താകാതെ 91 റൺസ് നേടിയ ധോണി, സിക്സറടിച്ച് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
Content Highlights: Why Did MS Dhoni Bat Ahead Of Yuvraj Singh In 2011 ODI WC Final? Sachin Tendulkar opens up