എല്ലാ ഗ്രൗണ്ടിന്നും ഞാൻ കാമുകിയെ ഉണ്ടാക്കുമെന്ന് ധോണി കരുതി; ക്യാപ്റ്റൻ കൂളിൻ്റെ ട്രോളിനെ കുറിച്ച് ശ്രീശാന്ത്

കളിക്കുന്ന കാലത്ത് തനിക്ക് ഒരു ഗേൾഫ്രണ്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് ശ്രീശാന്ത്

dot image

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു പേസ് ബൗളറായ മലയാളി താരം എസ് ശ്രീശാന്ത്. കളിക്കുന്ന കാലത്ത് തനിക്ക് ഒരു ഗേൾഫ്രണ്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് ശ്രീശാന്ത്. ഇതിനൊപ്പം ധോണി ആ സമയത്ത് പറഞ്ഞ കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു.

'അക്കാലത്ത് എനിക്ക് ഒരുപാട് കാമുകിമാരുണ്ടായിരുന്നു. ധോണി എന്നോട് പറയും. നീ എല്ലാ ഗ്രൗണ്ടിൽ നിന്നും ഒരു കാമുകി ഉണ്ടാക്കുമെന്ന് പറഞ്ഞു,' ശ്രീശാന്ത് പറഞ്ഞു. ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ തന്നോട് നേരെ നിൽക്കാനും കാമുകിമാരെ നോക്കി നിൽക്കരുതെന്നും ധോണി പറയുമെന്ന് ശ്രീശാന്ത് പറഞ്ഞു.

2007ൽ ഇന്ത്യൻ ടീം ട്വന്റി-20 ലോകകപ്പിന് നേടിയപ്പോഴും 2011ൽ ഏകദിന ലോകകപ്പ് നേടിയപ്പോഴും ധോണിയുടെ കീഴിൽ കളിക്കാൻ ശ്രീ ശാന്തുമുണ്ടായിരുന്നു.

ധോണി തന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിരുന്ന നായകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights- SreeSanth talks about How MS Dhoni trolled him

dot image
To advertise here,contact us
dot image