അത് സംഭവിക്കുമ്പോൾ എനിക്കും എല്ലാവരെയും പോലെ ഞെട്ടൽ മാത്രം- ഗ്ലെൻ മാക്‌സ് വെൽ

ബാറ്റിങ് ഓൾറൗണ്ടറായ മാക്‌സ് വെൽ ഇടയ്ക്ക് പവർപ്ലേ ഓവറുകളില്‍ പന്ത് എറിയാറുണ്ട്

dot image

ദക്ഷിണാഫ്രിക്കക്കെതിരെ അടുത്തിടെ അവസാനിച്ച ട്വന്റി-20പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ് വെൽ പവർപ്ലേയിൽ തന്നെ പന്തെറിഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 2022ന് ശേഷം അഞ്ച് തവണ മാത്രമാണ് മാക്‌സ് വെൽ പവർപ്ലേയിൽ ഓവർ എറിഞ്ഞിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ അവരുടെ നായകൻ എയ്ഡൻ മാർക്രത്തിനെ പുറത്താക്കാൻ മാക്‌സ് വെല്ലിന് കഴിഞ്ഞു. വിക്കറ്റ് നേടിയതിന് ശേഷമുള്ള മാക്‌സ് വെല്ലിന്റെ റിയാക്ഷൻ ഇആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിക്കറ്റ് ലഭിക്കുമ്പോൾ എല്ലാവരെയും പോലും താനും സർപ്രൈസ് ആകുകയാണെന്ന് മാക്‌സ് വെൽ പറയുന്നു.

' എനിക്ക് വിക്കറ്റെടുക്കുന്നത് ഇഷ്ടമാണ്, എന്നാൽ അത ലഭിക്കുമ്പോൾ എനിക്ക് തന്നെ ഞെട്ടലാണ്. പവർപ്ലേയിൽ എന്റെ ജോലി വളരെ മനോഹരമായി ചെയ്യുവാനാണ് ഞാൻ ശ്രമിക്കാറുള്ളത്. സബ് കോണ്ടിനെന്റിൽ പവർപ്ലേയിൽ തന്നെ സ്പിന്നർമാർക്ക് വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ന്യൂ ബോളിൽ,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ മാക്‌സ്‌വെൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights- I’m just as surprised as anyone when I get a wicket says Glenn Maxwell

dot image
To advertise here,contact us
dot image