
തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ലോകേഷിന്റെ കൂലിയ്ക്ക് പിന്നാലെ വീണ്ടും ചർച്ച ആയിരിക്കുകയാണ് കൈതി 2. കൂലി ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളർന്നിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂലിയ്ക്ക് ശേഷം അഭിനയത്തിലേക്ക് കടക്കാൻ പോകുന്ന ലോകേഷിന് കൈതിയുടെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കാൻ 6 മാസമാണ് സമയമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂലി പോലെ നിരാശ നൽകരുതെന്നും കൈതിയിൽ ആരാധകർക്ക് വിശ്വാസം നഷ്ടമായിട്ടില്ലെന്നും ആരാധകർ പറയുന്നു. 'കൈതി', 'വിക്രം', 'ലിയോ' , കൂലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ കൈതി 2 വിൽ ഫോഴ്‌സ് ഫിറ്റഡ് കാമിയോയിലും പാൻ ഇന്ത്യൻ കാസ്റ്റിംഗിലും ലോകേഷ് ശ്രദ്ധ നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂലിയിലെ പാൻ ഇന്ത്യൻ കാസ്റ്റിംഗിനെതിരെ വിമർശനം ഉയരുമ്പോഴാണ് ഈ റിപ്പോർട്ടുകൾ എത്തുന്നത്.
As #LokeshKanagaraj is stepping into his debut film as an actor, he has more than 6 months solidly for writing of #Kaithi2, which is coming under LCU ✍️
— AmuthaBharathi (@CinemaWithAB) August 14, 2025
Hope for Kaithi2, he doesn't focus on Force fitted cameo & Pan Indian casting !! pic.twitter.com/Dj9KxbPnaN
അതേസമയം, കൂലി തിയേറ്ററിൽ ആദ്യ ദിനം പൂർത്തിയാക്കുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. ചിത്രം ലോകേഷിന്റെ സ്ഥിരം നിലവാരത്തിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായങ്ങൾ. അനിരുദ്ധിന്റെ മ്യൂസിക്കിനും സൗബിന്റെ അഭിനയത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.നാഗാർജുന, ശ്രുതി ഹാസൻ എന്നിവരുടെ പ്രകടനങ്ങളും മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.
അഡ്വാൻസ് ബോക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
After the movie coolie, Kaithi 2 became the talk of the social media.