
മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു. അശ്വിന്റെ യൂട്യൂബ് ചാനലിലെ 'കുട്ടിസ്റ്റോറി' എന്ന പരിപാടിയിലാണ് ഇരുവരും സംസാരിച്ചത്.
അങ്ങനെ വൈറലായ ഒരു അശ്വിന്റെ ചോദ്യമായിരുന്നു ജീവിതം സിനിമയായാൽ ആരാവും നായകൻ എന്നത്, അതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ, തന്നെ അവതരിപ്പിക്കാന്‍ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്നും അതിനാല്‍ പുതുമുഖങ്ങള്‍ ആരെങ്കിലും ആയിരിക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
സംഗീതം ആര് ചെയ്യണമെന്ന് ചോദിക്കുമ്പോൾ സുഷിന്‍ ശ്യാം എന്നുപറയുന്നുണ്ട്. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു പറഞ്ഞു.
അതിനിടയിൽ ബയോ പിക്കിൽ മോഹൻലാൽ വേണ്ടെന്ന് അശ്വിൻ പറയുന്നുണ്ട്. 'ഒരു ചെറിയ അപേക്ഷയുണ്ട്. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, അവര്‍ വേണ്ട' എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ബൗളിങ് ചെയ്യാറില്ലല്ലോ അതുകൊണ്ട് പ്രശ്‌നമില്ല എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
Content Highlights: sanju samson on his biopic qustion by ravichandra ashwin