'ഹാര്‍ദിക്കിനെ പോലെയൊരു പേസ് ഓൾ റൗണ്ടറെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്'; മുന്‍ ന്യൂസിലന്‍ഡ് താരം

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ചെയ്തത് ഹാർദിക്കിന് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള ഒരു ഓൾ റൗണ്ടറെ ആവശ്യമുണ്ടെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്മില്ലന്‍.


ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും സേവനം ആവശ്യമുണ്ട്. വിദേശ സാഹചര്യങ്ങളില്‍ ഹാര്‍ദിക്കിനെ പോലെ ഒരാളെയാണ് ആവശ്യം. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ചെയ്തത് ഹാർദിക്കിന് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ സമാപിച്ച അഞ്ച് മത്സരങ്ങളുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഷാര്‍ദുല്‍ താക്കൂറിനെയും പേസ് ഓൾ റൗണ്ടർമാരായി ഉൾപ്പെടുത്തിയിരിന്നുവെങ്കിലും അവർക്ക് തിളങ്ങാനായിരുന്നില്ല.

അതേ സമയം 2018 ല്‍ ഇംഗ്ലണ്ടിലാണ് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് നിരന്തരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്നൊഴിവാക്കുകയായിരുന്നു.

ഹാര്‍ദിക് കരിയറില്‍ 11 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 31.05 ശരാശരിയില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി. അതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ബാറ്റ് കൊണ്ട് ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 31.29 ശരാശരിയില്‍ 532 റണ്‍സും അദ്ദേഹം നേടി.

Content Highlights: India is missing a all rounder like Hardik Pandya in Tests: Craig McMillan

dot image
To advertise here,contact us
dot image