എല്ലാത്തിനും കാരണം അവനാണ്! സഞ്ജു രാജസ്ഥാൻ വിടുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി മുൻ CSK താരം

ചെന്നൈ സൂപ്പർ കിങ്‌സിലേക്കാണ് സഞ്ജു എത്തുക എന്നാണ് റിപ്പോർട്ടുകളെല്ലാം തന്നെ സൂചിപ്പിക്കുന്നു

dot image

രാജസ്ഥാൻ റോയൽസിൽ നിന്നും ക്യാപ്റ്റൻ സഞ്ജു സാംസൺ ട്രേഡ് ചെയ്യപ്പെട്ടേക്കുമെന്ന് വാർത്ത ക്രിക്കറ്റ് ലോകത്ത് ചൂടുപിടിപ്പിക്കുന്ന ഒരു ചർച്ചയാണ്. ചെന്നൈ സൂപ്പർ കിങ്‌സിലേക്കാണ് സഞ്ജു എത്തുക എന്നാണ് റിപ്പോർട്ടുകളെല്ലാം തന്നെ സൂചിപ്പിക്കുന്നു. ഇതിനിടയിൽ സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം റിയാൻ പരാഗാണെന്ന് പറയുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റർ സുബ്രമണ്യ ബദ്രിനാഥ്.

റിയാൻ പരാഗിനെ ക്യാപ്റ്റാനയി പരിഗണിക്കുന്നത്‌കൊണ്ടാണ് സഞ്ജു ടൂം വിടുന്നതെന്നാണ് ബദ്രിനാഥ് ചൂണ്ടിക്കാട്ടുന്നത്. സിഎസ്‌കെയിലെത്തിയാൽ സഞ്ജു ഏത് ബാറ്റിങ് പൊസിഷനിൽ കളിക്കുമെന്ന് ബദ്രിനാഥ് ചോദിക്കുന്നു.

'ൃറിയാൻ പരാഗാണ് സഞ്ജു ടീം വിടുന്നതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. പരാഗിനെ ക്യാപ്റ്റനായി പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിനെപ്പോരാൾ അവിടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

സഞ്ജു സിഎസ്‌കെയിലെത്തുകയാണെങ്കിൽ അത് എംഎസ് ധോണിക്ക് പകരമായിരിക്കും. ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ബാറ്ററാണ് സഞ്ജു. അഞ്ചാമതോ ആറമതോ കളിക്കേണ്ട ഒരു കളിക്കാരനല്ല സഞ്ജു. സിഎസ്‌കെയുടെ ടോപ് ഓർഡർ ശക്തമാണ്. ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്വാദ്, ഡെവാൽഡ് ബ്രെവിസ് എന്നിവർ സെറ്റാണ്. എനിക്ക് തോന്നുന്നില്ല മുംബൈ ഹർദിക്ക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്നും എത്തിച്ചത് പോലെ സി എസ്‌കെ ചെയ്യുമെന്ന്. ഇനി വന്നാലും അദ്ദേഹംത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ പറ്റുമോ എന്നുള്ളത് ഒരു ചോദ്യമാണ്,' ബദ്രിനാഥ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റ മത്സങ്ങളിൽ റിയാൻ പരാഗായിരുന്നു രാജസ്ഥാനെ നയിച്ചത്. യുവതാരത്തെ ഭാവി നായകനാക്കാനും രാജസ്ഥാന് ഉദ്ദേശമുണ്ടെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

Content Highlights- Subramanian Badrinad Says Riyan Parag is the Reason for Sanju Samson's Departure from RCB

dot image
To advertise here,contact us
dot image