
എഴുപതാം വയസിലും ഭാരോദ്വഹനം ചെയ്ത് ഇന്റർനെറ്റ് സെൻസേഷനായിരിക്കുകയാണ് റോഷ്‌നി ദേവി സാംഗ്വാൻ. റോഷ്‌നിയുടെ വർക്ക്ഔട്ട് വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. കണ്ടൻഡ് ക്രിയേറ്റർ രൺവീർ അലഹാബാദിയയുമായുള്ള പോഡ്കാസ്റ്റിൽ തന്റെ ഭക്ഷണരീതിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോഷ്‌നയിപ്പോൾ.
രാവിലെ ഓട്‌സ് കഴിക്കും അതും പത്ത് ബദാംപരിപ്പിപ്പും ഉണക്കമുന്തിരിയും ചേർത്തുള്ള ജ്യൂസിനൊപ്പം. ഉച്ചയ്ക്ക് അരി, ദാൽ, സാലഡ്, തൈര് എന്നിവയാണ് കഴിക്കുക. തീർന്നില്ല മൂങ്ചില്ല(പച്ചപയറുകൊണ്ടുള്ള ഒരുതരം അപ്പം) പനീറിനൊപ്പം രാത്രി കഴിക്കും. ഇതിന്റെ കൂടെ രണ്ട് മുളകും കൂടിയായാൽ കുശാൽ എന്നാണ് റോഷ്‌നി പറയുന്നത്. രാത്രി ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലവുമുണ്ട്. ഇതുമാത്രമാണ് റോഷ്‌നി കഴിക്കുക. മറ്റൊന്നും കഴിക്കാൻ താൽപര്യമില്ലെന്ന് അവർ പോഡ്കാസ്റ്റിൽ പറയുന്നു.
മകൻ അജയ് സാംഗ്വാന്റെ പ്രേരണയിലാണ് ഈ പ്രായത്തിൽ ഭാരദ്വഹനം ചെയ്യാൻ റോഷ്‌നിക്ക് ഊർജ്ജമായത്.@mummyweightlifter എന്ന ഇൻസ്റ്റഗ്രാം പേജിൽ റോഷ്‌നിക്ക് നിരവധി ആരാധകരും ഫോളോവേഴ്‌സുമാണുള്ളത്.
താനെ കിംസ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യനായ ഡോ ഗുൽനാസ് ഷെയ്ഖ് റോഷ്‌നിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ അടുക്കളിയിൽ നിന്നും ഇത്രയും മികച്ച ഡയറ്റ് കാണാൻ കഴിയുന്നത് തന്നെ സന്തോഷമെന്നാണ് ഡോക്ടർ പറയുന്നത്. പരിപ്പും അരിയും തൈരും ഓട്‌സും ബദാമും മൂങ്ചില്ലയുമെല്ലാം ഉൾപ്പെട്ട ഈ കോമ്പിനേഷനിൽ കാർബ്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം സമ്പുഷ്ടമായി ഉണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള ഭക്ഷണക്രമം വയറിന് ഉത്തമമാണെന്നതിന് പുറമേ, രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും. കൂടാകെ മൂംങ് എന്ന പച്ചപയർ, ബദാം, പനീർ എന്നിവ പ്രോട്ടീൻ റിച്ചാണ്. ഇത് മെറ്റബോളിസത്തിനും മസിലിനും നല്ലതാണ്. റോഷ്‌നിയെ വാനോളം പുകഴ്ത്തുമ്പോഴും ഈ ഡയറ്റ് പ്ലാൻ എല്ലാ മനുഷ്യർക്കും നല്ല ഫലം നൽകുമെന്ന് പറയാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. നട്ട്‌സും പനീറും പ്രോട്ടീൻ അടങ്ങിയ മികച്ച ഭക്ഷണമാകുമ്പോഴും ഇതിലടങ്ങിയിരിക്കുന്ന കാലറി അളവ് എല്ലാവർക്കും നല്ലതല്ല. ഓൺലൈനിൽ നിന്നും ലഭിക്കുന്ന ഡയറ്റ് ഗൗരമായ അസുഖങ്ങൾ ഉള്ളവർ ഒരിക്കലും പിന്തുടരരുതെന്നൊരു മുന്നറിയിപ്പും ഡോക്ടർ നൽകുന്നുണ്ട്.
Content Highlights: Doctor praises 70year old weightlifter's diet