
ക്രിക്കറ്റിൽ ഒരുപാട് വൺസൈഡ് മത്സരങ്ങൾക്ക് ലോകം സാക്ഷിയാകാറുണ്ട്., എന്നാൽ കഴിഞ്ഞ ദിവസം അർജന്റീനയെ തറപറ്റിച്ച കാനഡയുടെ മത്സരം നിങ്ങൾ ഇതുവരെ കണ്ട വൺ സൈഡ് മത്സരങ്ങൾക്കെല്ലാം ഒരുപാട് മുകളിലായിരിക്കും.
കഴിഞ്ഞ ദിവസം നടന്ന അണ്ടർ 19 ലോകകപ്പ് ക്വാളിഫയറിൽ കാനഡ കളി തീർത്തത് അഞ്ച് പന്തുകളിലാണ്. ആദ്യം ബാറ്റ് ചെയ്ത അർജന്റീനിയൻ അണ്ടർ 19 ടീം വെറും 23 റൺസിനാണ് പുറത്തായത്. 19.4 ഓവർ ബാറ്റ് ചെയ്താണ് എല്ലാവരും പുറത്തായത്. ടീമിലെ ഒരാൾ പോലും രണ്ടക്കം കടക്കാതിരുന്ന മത്സരത്തിൽ ഏഴ് പേർ പൂജ്യരായി മടങ്ങുകയും ചെയ്തു. ആറ് വിക്കറ്റ് നേടിയ ജഗ്മൻദീപ് പോളാണ് കാനഡക്ക് വേണ്ടി തിളങ്ങിയത്.
24 പിന്തുടരാൻ ഇറങ്ങിയ കാനഡ ആകട്ടെ വെറും അഞ്ച് പന്തിൽ മത്സരം തീർത്തു. ഓപ്പണിങ് ഇറങ്ങിയ നായകൻ യുവ്രാജ് സമ്ര രണ്ട് വീതം ഫോറുകളും സിക്‌സറുകളും അടക്കം നാല് പന്തിൽ നിന്നും 20 റൺസെടുത്തു. മറ്റൊരു ഓപ്പണർ ധർമ് പട്ടേൽ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് എക്സ്ട്രാ റണ്ണും ചേർന്നതോടെ അഞ്ചുപന്തിൽ കാനഡ മത്സരം ഫിനിഷ് ചെയ്തു.
Content Highlights- Canada Finishes an Odi match against Argentina in Five balls