പീഡനക്കേസ്, RCB താരത്തെ ഉത്തർപ്രദേശ് T20 ലീഗിൽ നിന്നും വിലക്കി; റിപ്പോർട്ട്

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്നതിനാലാണ് താരത്തിന് വിലക്ക് നൽകിയത്

dot image

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു പേസ് ബൗളർ യാഷ് ദയാലിനെ ബാൻ ചെയ്ത് യുപി ടി20 ലീഗ്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്നതിനാലാണ് താരത്തിന് വിലക്ക് നൽകിയത്.

ഏഴ് ലക്ഷം രൂപയ്ക്ക് ഗോരഖ്പൂർ ലയൺസാണ് യാഷ് ദയാലിനെ ടീമിലെത്തിച്ചത്. മൂന്ന് സ്ത്രീകൾ ദയാലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. പോക്‌സോ അടക്കം മൂന്ന് കേസുകളും പേസ് ബൗളറിനെതിരെ രജിസ്റ്റർ ചെയ്തു. ദൈനിക് ജഗ്രാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, ഇത്തരത്തിൽ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗോരഖ്പൂർ ലയൺസ് ഉടമയായ വിശേഷ് ഗൗർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജൂലായ് ആറിനാണ് ദയാലിനെതിരെയുള്ള ആദ്യ എഫ്‌ഐആർ ഫയൽ ചെയ്യുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് താരത്തിനെതിരെ ആദ്യം എഫ്‌ഐആർ ഫയൽ ചെയ്തത്. പിന്നാലെ മറ്റൊരു യുവതിയും ദയാലിനെതിരെ രംഗത്തുവന്നു.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സിന് ബെംഗളൂരിവിന് വേണ്ടിയും ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Content Highlights- Yash Dhayal Got Barred From Upt20 league

dot image
To advertise here,contact us
dot image