എന്റെ റോൾ എന്താണ്? സിഎസ്‌കെയോട് ക്ലാരിറ്റി ആവശ്യപ്പെട്ട് ആർ അശ്വിൻ

സഞ്ജുവിന്റെ ട്രേഡിങ്ങിനെ കുറിച്ചും അശ്വിൻ പറയുന്നു

dot image

കഴിഞ്ഞ കുറച്ചുനാളുകളായി ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയാകുന്ന വിഷയമാണ് സഞ്ജു സാംസൺ സിഎസ്‌കെയിലെത്തുന്നതും അതുമായി ബന്ധപ്പെട്ട വാർത്തകളും. ഇതിനിടയിൽ ഇതിഹാസ സ്പിന്നർ ആർ അശ്വിനെ സിഎസ്‌കെ സഞ്ജുവിന് വേണ്ടി ട്രേഡ് ചെയ്യുമെന്നും വാർത്തകളുണ്ടായിരുന്നു. നിലവിൽ ഇക്കാര്യത്തിൽ ഒരു ക്ലാരിറ്റി വേണമെന്ന് പറയുകയാണ് അശ്വിൻ.

കഴിഞ്ഞ സീസണിൽ 9.75 കോടിക്കാണ് സിഎസ്‌കെ അശ്വിനെ സ്വന്തമാക്കിയത്. എന്നാൽ കാര്യമായ പ്രകടനമൊന്നും അശ്വിൻ കാഴ്ചവെച്ചില്ല. ഇപ്പോഴിതാ ടീമിലെ തന്റെ റോളിനെ കുറിച്ച് വ്യക്തമാക്കണമെന്ന് സിഎസ്‌കെയോട് ആവശ്യപ്പെടുകയാണ് അശ്വിൻ.

സീസണിന്റെ അവസാനം എല്ലാ കളിക്കാർക്കും ടീം ഒരു മെയിൽ അയക്കുമെന്നും അതിൽ ആ വർഷത്തെ പ്രകടനത്തിന്റെ ഗ്രാഫ് ആയിരിക്കുമെന്നും ടീമിൽ തുടരുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നുമൊക്കെയാണ് അശ്വിൻ പറയുന്നത്. ഒരു ടീമിൽ തുടരണമോ എന്ന് കളിക്കാരന് തീരുമാനിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാനിൽ ഈ ക്ലാരിറ്റി തനിക്കുണ്ടായിരുന്നു എന്ന് പറയുന്ന അശ്വിൻ സിഎസ്‌കെ മാനേജ്‌മെന്റിനോട് അത് ചോദിച്ചിട്ടുണ്ടെന്ന് പറയുന്നു. തന്റെ റോളിനെ കുറിച്ച് അറിയണമെന്നും സിഎസ്‌കെയിൽ തനിക്ക് ഭാവിയുണ്ടോ എന്നും അശ്വിൻ ചോദിക്കുന്നു. അതുപോലെ സഞ്ജുവിന്റെ കാര്യത്തിിൽ തനിക്കും സഞ്ജുവിനും ഒന്നും അറിയില്ലെന്നും അശ്വിൻ പറഞ്ഞു.

'അഭ്യൂഹങ്ങളൊന്നും കളിക്കാരുടെ ഭാഗത്ത് നിന്നും വരുന്നതല്ല. സഞ്ജുവിന്റെ കാര്യത്തിലും ്അങ്ങനെ തന്നെയാണ്. അവനല്ല ഇതൊന്നും പറഞ്ഞത്. ഒന്നെങ്കിൽ ഫ്രഞ്ചൈസിയുടെ ഉള്ളിൽ നിന്നൊ അല്ലെങ്കിൽ അവിടുന്നും ഇവിടുന്നുമൊക്കെയാണ് ഈ അഭ്യൂഹങ്ങൾ പരക്കുന്നത്. ഇതിന് ഒരുപാട് ലയറുണ്ട്,' അശ്വിൻ പറയുന്നു.

Content Highlights- R Ashwin Asks Clarity From Csk about his role

dot image
To advertise here,contact us
dot image