
മുൻ കേരള രഞ്ജി താരവും മുതിർന്ന ക്രിക്കറ്റ് കളിക്കാരിലൊരാളുമായ വി മണികണ്ഠ കുറുപ്പ് അന്തരിച്ചു. 86 വയസായിരുന്നു.
അറുപതുകളിലും എഴുപതുകളിലും കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഇടംകൈയൻ പേസറായ മണികണ്ഠ കുറുപ്പ് തന്റെ സ്വിംഗും ആക്യുറസിയും കൊണ്ട് എതിർ ടീം ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു.
ഇടംകൈയൻ പേസ് ബൗളറായിരുന്ന മണികണ്ഠ കറുപ്പ് 1965 മുതൽ 1973 വരെ കേരളത്തിനായി രഞ്ജി ട്രോഫി ഉൾപ്പെടെ 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 40 വിക്കറ്റുകളും നേടി.
Content Highlights: Former Kerala Ranji player V Manikanta Kurup passes away