പരിക്കാണെങ്കിലും ആഷസ് കളിക്കണം; വലിയ റിസ്‌ക് എടുക്കാനൊരുങ്ങി ക്രിസ് വോക്‌സ്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിലാണ് വോക്സിന് പരിക്കേൽ‌ക്കുന്നത്

dot image

വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി റിസ്ക് എടുക്കാനൊരുങ്ങി ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിലാണ് വോക്സിന് പരിക്കേൽ‌ക്കുന്നത്. എന്നാൽ‌ പരമ്പരയ്ക്ക് മുന്നോടിയായി പരിക്കിൽ നിന്ന് മുക്തനാവാനായി വോക്സ് ശസ്ത്രക്രിയ ഒഴിവാക്കി റീഹാബിലിറ്റേഷൻ തിരഞ്ഞെടുക്കാൻ സാധ്യത.

ഓവലിൽ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് വോക്സിന് തോളിൽ പരിക്കേറ്റത്. ഓവൽ ടെസ്റ്റിന്റെ ആദ്യദിനം ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ് പുറത്തുപോയ പേസർ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തിരുന്നില്ല. പരിക്കേറ്റതിന് ശേഷം മത്സരത്തിൽ നിന്ന് വിട്ടുനിന്ന വോക്സ് അവസാന ദിവസം ഇടത് കൈ സ്ലിംഗിൽ കെട്ടിയാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.

പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ എട്ട് ആഴ്ചത്തെ റീഹാബിലിറ്റേഷനിലൂടെ പരിക്കിൽ നിന്ന് മുക്തനാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വോക്സ്. ഇത് നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ കളിക്കാൻ വോക്സിന് അവസരം ലഭിക്കും. ശസ്ത്രക്രിയ തിരഞ്ഞെടുത്താൽ നാല് മാസം വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നതിനാൽ താരത്തിന് ആഷസ് നഷ്ടമായേക്കും.

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം. സ്വാഭാവികമായും വീണ്ടും പരിക്ക് സംഭവിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ റിസ്ക് എടുക്കുകയാണ്. ശസ്ത്രക്രിയ ചെയ്തിന് ശേഷമുള്ള വിശ്രമം മൂന്ന് മുതൽ നാല് മാസം വരെ നീണ്ടുനിൽക്കും. അത് ആഷസിനെ ബാധിക്കുന്നു. അതേസമയം റീഹാബ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എട്ട് ആഴ്ചയ്ക്കുള്ളിൽ വീണ്ടും കളത്തിലിറങ്ങാൻ സാധിക്കും", വോക്സ് പറഞ്ഞു.

Content Highlights: Chris Woakes ready to take risky route to make it to Ashes

dot image
To advertise here,contact us
dot image