'ഇന്ത്യയെ പോലെയല്ല, ഞങ്ങളിച്ചിരി വിഷയമാണ്'; ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് ഗ്ലെന്‍ മഗ്രാത്ത്‌

'ഒരു ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ട് ജയിക്കുമോയെന്ന് നോക്കാം'

'ഇന്ത്യയെ പോലെയല്ല, ഞങ്ങളിച്ചിരി വിഷയമാണ്'; ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് ഗ്ലെന്‍ മഗ്രാത്ത്‌
dot image

വരാനിരിക്കുന്ന ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് ഓസ്ട്രേലിയന്‍ ബോളിങ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്‌. ആഷസ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 5-0ത്തിന് ഓസീസ് അടിയറവ് പറയിപ്പിക്കുമെന്നാണ് മഗ്രാത്തിന്റെ പ്രവചനം. പരമ്പരയ്ക്ക് ഇനിയും മൂന്ന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മഗ്രാത്തിന്റെ പ്രവചനം. ഇന്ത്യയ്‌ക്കെതിരെ 2-2ന് സമനില നേടിയെങ്കിലും ഓസ്‌ട്രേലിയയെ നേരിടാന്‍ അത് മതിയാകില്ലെന്നാണ് ഗ്ലെന്‍ മഗ്രാത്ത് ചൂണ്ടിക്കാട്ടിയത്.

'അപൂര്‍വമായി മാത്രമാണ് ഞാന്‍ പ്രവചനങ്ങള്‍ നടത്താറുള്ളത്, അല്ലേ? എന്നാലും ഓസ്ട്രേലിയ ആഷസ് പരമ്പര 5-0ന് നേടുമെന്നാണ് എന്‍റെ പ്രവചനം. കാരണം ഓസ്ട്രേലിയൻ ടീമിനെക്കുറിച്ച് എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നഥാന്‍ ലിയോണുമെല്ലാം ഹോം സീരിസില്‍ മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്. അതിന് പുറമെ ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ടിനുള്ള റെക്കോര്‍ഡും കൂടി നോക്കിയാല്‍ ഓസ്ട്രേലിയ 5-0ന് പരമ്പര നേടുമെന്നുറപ്പാണ്. ഒരു ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ട് ജയിക്കുമോയെന്ന് നോക്കാം', മഗ്രാത്ത്‌ പറഞ്ഞു.

നവംബര്‍ 21ന് പെര്‍ത്തിലാണ് ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാറ്റ് കമ്മിന്‍സ് അടക്കമുള്ള ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് മഗ്രാത്ത് പറയുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-2ന് അവസാനിച്ച പശ്ചാത്തലത്തിലാണ് മഗ്രാത്തിന്റെ പ്രവചനം.

Content Highlights: Glenn McGrath Predicts 5-0 Ashes Scoreline for Australia vs England

dot image
To advertise here,contact us
dot image