'സഞ്ജുവിനെ കിട്ടണോ? 24 കോടിയുടെ ആ താരത്തെ റിലീസ് ചെയ്യൂ!'; കൊല്‍ക്കത്തയോട് ആകാശ് ചോപ്ര

സഞ്ജുവിനെ സ്വന്തമാക്കാൻ മുന്‍ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സജീവമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

dot image

മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളുമാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിലെ സജീവമായ വിഷയം. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ വിടാന്‍ സഞ്ജു താല്‍പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ മലയാളി താരം തല ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ‌ കിം​ഗ്സിലേക്ക് ചേക്കേറുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പർ കിം​ഗ്സിന് പുറമെ സഞ്ജുവിനെ സ്വന്തമാക്കാൻ മുന്‍ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സജീവമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ സീസണിൽ രഹാനെയായിരുന്നു കൊൽക്കത്തയെ നയിച്ചത്. അടുത്ത സീസണിൽ കൊൽക്കത്തയ്ക്ക് പുതിയ ക്യാപ്റ്റനെ വേണം. വെങ്കടേഷ് അയ്യർ ആണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ 23.7 കോടി രൂപയ്ക്ക് കഴിഞ്ഞ താര ലേലത്തിൽ വെങ്കിടേഷിനെ കൊൽക്കത്ത തിരികെ വാങ്ങിയിട്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.

പൊന്നും വില കൊടുത്ത് വാങ്ങിയിട്ട് 11 കളിയിൽ നിന്ന് 142 റൺസ് മാത്രമാണ് വെങ്കടേഷ് നേടിയത്. ഇതോടെ വെങ്കടേഷ് അയ്യരെ റിലീസ് ചെയ്തിട്ട് സഞ്ജു സാംസണിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ശ്രമിച്ചേക്കും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ സാധ്യത തന്നെയാണ് ശരിയെന്ന വിലയിരുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര.

"സഞ്ജുവിന്റെ കാര്യം സംബന്ധിച്ച് എന്റെ മനസിലേക്ക് ആദ്യം വരുന്ന പേര് സിഎസ്കെ അല്ല. കൊൽക്കത്തയാണ് എന്ത് വില കൊടുത്തും സഞ്ജുവിനെ സ്വന്തമാക്കേണ്ടത്. കൊൽക്കത്തയ്ക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇല്ല. സഞ്ജുവിനെ കൊൽക്കത്തയ്ക്ക് ക്യാപ്റ്റനും ആക്കാം?" ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

"കൊൽക്കത്തയ്ക്ക് ഇപ്പോൾ ഒരു താരത്തെ റിലീസ് ചെയ്യുകയും ചെയ്യാം, വെങ്കടേഷ് അയ്യർ. വെങ്കടേഷിനെ റിലീസ് ചെയ്യുന്നതിലൂടെ 24 കോടി രൂപ കൊൽക്കത്തയുടെ പഴ്സിലേക്ക് വരും. അത് സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്തയെ സഹായിക്കും," ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

Content Highlights: IPL 2026 trade: ‘Desperate KKR can release Venkatesh Iyer to get Sanju Samson’ says Aakash Chopra

dot image
To advertise here,contact us
dot image