
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് സംബന്ധിച്ച റിപ്പോർട്ടുകളാണ് എത്തുന്നത്.
വൻ തുകയ്ക്ക് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. തിയേറ്ററിൽ ഒരു മാസം പൂർത്തിയാക്കിയ ശേഷം ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 28ന് ചിത്രം ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സിനിമയുടെ നിർമാതാക്കളോ അണിയറപ്രവർത്തകരോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ ആദ്യ ദിവസത്തെ പോസിറ്റീവ് റിവ്യൂന് ശേഷം സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേര് സിനിമയെ വിമർശിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
അതേസമയം, ആദ്യ ദിനം കിങ്ഡം കേരളത്തിൽ നിന്ന് 50 ലക്ഷം കളക്ഷൻ നേടിയെന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഭേദപ്പെട്ട പ്രതികരണങ്ങളാണ് സിനിമയ്ക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 67 കോടി നേടിയതായാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിങ്ഡം എന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിൽ നിരവധി പേർ കുറിക്കുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
ആഗോള തലത്തിൽ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയിൽ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നിൽ. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്.
Content Highlights: Kingdom movie will reportedly arrive on OTT early