ഇതെന്റെ ഗാബ്ബ ജാക്കറ്റ്; 76ാം വയസ്സിലും അദ്ദേഹം ഒരു കുട്ടി ക്രിക്കറ്റ് ആരാധകനാണ്; ഗവാസ്‌കറിന്റെ ആഘോഷം വൈറല്‍

ജയിച്ചതിന് ശേഷം ഇത് തന്റെ ഭാഗ്യ ജാക്കറ്റാണെന്ന് പറഞ്ഞ് അണിഞ്ഞിരിക്കുന്ന ജാക്കറ്റ് ഗവാസ്ക്കർ കാണുക്കുന്നുണ്ടായിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരെയുള്ള ഓവൽ ടെസ്റ്റ് വിജയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം ഒരുപോലെ ആഘോഷിച്ച, ആവേശം കൊണ്ട മത്സരമായിരുന്നു. അവസാന നിമിഷം വരെ ആവേശം വാനോളം മുട്ടിയ മത്സരത്തിൽ ഒടുവിൽ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇന്ത്യൻ ആരാധകരെല്ലാം ആവേശം ഒട്ടും ചേരാതെ കുട്ടികളെ പോലെയാണ് വിജയം ആഘോച്ചിത്. അതുപോലെ തന്നെയാണ് ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്‌ക്കറും ഇത് ആഘോഷിച്ചത്.

മത്സരത്തിന് ശേഷം കമന്ററി ബോക്‌സിൽ നിന്നും ഒരു കുട്ടിയെ പോലെ അഹ്ലാദ പ്രകടനം നടത്തുന്ന ഗവാസ്‌ക്കറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു കുട്ടിയെ പോലെ കൈകൊട്ടിക്കൊണ്ട് ജയം ആഘോഷിച്ച അദ്ദേഹം പിന്നീട് തന്റെ ജാക്കറ്റ് ഉയർത്തി കാട്ടുകയായിരുന്നു. തന്റെ ലക്കി ജാക്കറ്റാണെന്നും ഗാബ്ബ ജാക്കറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പര തീരുമാനിക്കുന്ന മത്സരം വരുകയാണെങ്കിൽ അണിയാൻ വെച്ചതായിരുന്നു ആ ജാക്കറ്റെന്നും 2021ലെ ഗാബ്ബ വിജയത്തിൽ അണിഞ്ഞ ജാക്കറ്റാണ് ഇതെന്നും മത്സര ശേഷം ഗവാസ്‌ക്കർ പറഞ്ഞു.

ആറ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പര 2-2 എന്ന നിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ലോർഡ്‌സിൽ നടന്ന ആവേശകരമായ മൂന്നാം മത്സരത്തിൽ ഭാഗ്യം ഇംഗ്ലണ്ടിനെ തുണച്ചപ്പോൾ നാലാം മത്സരം സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.

Content Highlights- Sunil Gavaskar celebrated like a kid after India's victory

dot image
To advertise here,contact us
dot image